വിജയ് സർക്കാറിന്റെ ധവളപത്രം ‘പരാജയ പത്ര’മെന്ന് ഡി.എം.കെ

ചെ​ന്നൈ: വെ​ടി​ക്കെ​ട്ട് വാ​ഗ്ദാ​ന​ങ്ങ​ൾ ന​ൽ​കി അ​ധി​കാ​ര​ത്തി​ലേ​റി​യ വി​ജ​യ് സ​ർ​ക്കാ​ർ പു​റ​ത്തി​റ​ക്കി​യ സാ​മ്പ​ത്തി​ക ധ​വ​ള​പ​ത്രം വ​ലി​യ ‘പ​രാ​ജ​യ​പ​ത്ര’​മാ​ണെ​ന്ന് ഡി.​എം.​കെ നേ​താ​വും മു​ൻ ധ​ന​മ​ന്ത്രി​യു​മാ​യ ത​ങ്കം തെ​ന്ന​ര​സു. ഭ​ര​ണ കാ​ര്യ​ക്ഷ​മ​ത​യി​ല്ലാ​യ്മ മൂ​ലം വാ​ഗ്ദാ​ന​ങ്ങ​ൾ നി​റ​വേ​റ്റാ​നാ​വാ​തെ വി​ഷ​മി​ക്കു​ന്ന സ​ർ​ക്കാ​ർ ഉ​ത്ത​ര​വാ​ദി​ത്ത​ത്തി​ൽ​നി​ന്ന് ഒ​ളി​ച്ചോ​ടു​ന്ന​തി​ന്റെ ഭാ​ഗ​മാ​യാ​ണ് ധ​വ​ള​പ​ത്രം പ്ര​സി​ദ്ധീ​ക​രി​ച്ച​തെ​ന്നും അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി. ആ​ഴ​മ​റി​യാ​തെ ആ​ഴ​ക്ക​ട​ലി​ലേ​ക്ക് കാ​ലെ​ടു​ത്തു​വെ​ച്ച ഈ ​സ​ർ​ക്കാ​ർ ഇ​പ്പോ​ൾ വാ​ഗ്ദാ​ന​ങ്ങ​ൾ നി​റ​വേ​റ്റാ​ൻ ബു​ദ്ധി​മു​ട്ടു​ക​യാ​ണ്.

രൂ​ക്ഷ​മാ​യ സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി നേ​രി​ടു​മ്പോ​ഴും ഡി.​എം.​കെ സ​ർ​ക്കാ​ർ വാ​ഗ്ദാ​ന​ങ്ങ​ൾ നി​റ​വേ​റ്റി. ജി.​എ​സ്.​ടി നി​കു​തി സ​മ്പ്ര​ദാ​യ പ​രി​ഷ്ക​ര​ണ​ത്തി​ലൂ​ടെ കേ​ന്ദ്ര സ​ർ​ക്കാ​ർ ത​മി​ഴ്നാ​ടി​ന്റെ ഫ​ണ്ട് ത​ട​ഞ്ഞു​വെ​ച്ചു. കേ​ന്ദ്ര സ​ർ​ക്കാ​റി​ന്റെ ഇ​ത്ത​രം ന​ട​പ​ടി​ക​ളാ​ണ് ത​മി​ഴ്‌​നാ​ടി​ന്റെ വ​രു​മാ​ന ക​മ്മി​ക്ക് കാ​ര​ണം. മു​ൻ സ്റ്റാ​ലി​ൻ സ​ർ​ക്കാ​ർ സം​സ്ഥാ​ന ബ​ജ​റ്റ് അ​വ​ത​ര​ണ വേ​ള​യി​ൽ ത​മി​ഴ്‌​നാ​ടി​ന്റെ സാ​മ്പ​ത്തി​ക സ്ഥി​തി വ്യ​ക്ത​മാ​യി വി​ശ​ദീ​ക​രി​ച്ചി​ട്ടു​ണ്ട്. ധ​വ​ള​പ​ത്ര​ത്തി​ൽ സ്റ്റാ​ലി​ൻ സ​ർ​ക്കാ​റി​ന്റെ ഭ​ര​ണ​കാ​ല​യ​ള​വി​ലെ സാ​മ്പ​ത്തി​ക ക​ണ​ക്ക് മാ​ത്രം അ​വ​ത​രി​പ്പി​ച്ച​തും അ​തി​ന് മു​മ്പു​ള്ള അ​ണ്ണാ ഡി.​എം.​കെ ഭ​ര​ണ​കാ​ല​ഘ​ട്ടം ധ​വ​ള​പ​ത്ര​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്താ​ത്ത​തും ദു​രൂ​ഹ​മാ​ണ്. നി​യ​മ​സ​ഭ​യി​ൽ ഗ​വ​ർ​ണ​റു​ടെ ന​യ​പ്ര​ഖ്യാ​പ​ന പ്ര​സം​ഗ​ത്തി​ൽ പു​തി​യ പ​ദ്ധ​തി​ക​ൾ പ്ര​ഖ്യാ​പി​ക്കു​ന്ന​ത് ഒ​ഴി​വാ​ക്കാ​നു​ള്ള ത​ന്ത്ര​മാ​ണ് ധ​വ​ള​പ​ത്ര​ത്തി​ന് പി​ന്നി​ൽ.

ചൊ​വ്വാ​ഴ്ച​യാ​ണ് ത​മി​ഴ്നാ​ട് ധ​ന​മ​ന്ത്രി മ​റി​യ വി​ൽ​സ​ൺ സം​സ്ഥാ​ന​ത്തി​ന്റെ 2021-26 കാ​ല​യ​ള​വി​ലെ സാ​മ്പ​ത്തി​ക നി​ല സം​ബ​ന്ധി​ച്ച ധ​വ​ള​പ​ത്രം പു​റ​ത്തു​വി​ട്ട​ത്. 

Tags:    
News Summary - Vijay government's White Paper is a 'Failure Paper', says DMK

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.