കനത്ത മഴ: മധ്യപ്രദേശിൽ 100 വർഷം പഴക്കമുള്ള വീട് തകർന്നു- വീഡിയോ

ഭോപ്പാൽ: കനത്ത മഴയെ തുടർന്ന് മധ്യപ്രദേശിലെ സാഗർ ജില്ലയിൽ 100 ​​വർഷം പഴക്കമുള്ള വീട് തകർന്നു വീണു. സംഭവത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. സാഗറിലെ ഗാന്ധി സർക്കിൾ പ്രദേശത്താണ് സംഭവം. രാജു സറഫ് എന്നയാളുടെ വീടാണ് നിലംപൊത്തിയത്. ഈ സമയത്ത് താമസക്കാർ ആരും തന്നെ കെട്ടിടത്തിനുള്ളിൽ ഉണ്ടായിരുന്നില്ല. അപകടത്തിൽ ധാരാളം വീട്ടുപകരണങ്ങൾ തകർന്നു. കെട്ടിടം തകരുന്നതിൻെറ അയൽവാസികൾ പകർത്തിയ വീഡിയോ പുറത്തുവന്നിട്ടുണ്ട്.


Full View


കഴിഞ്ഞ ദിവസങ്ങളിലായി തുടർച്ചയായി പെയ്യുന്ന മഴ കാരണം സംസ്ഥാനത്തിൻറ പല ഭാഗങ്ങളിലും നിരവധി പാലങ്ങളും വീടുകളും തകർന്നിട്ടുണ്ട്. ഇതിൻെറ നിരവധി വീഡിയോകളും ഫോട്ടോകളും സാമൂഹിക മാധ്യമങ്ങളിൽ വ്യാപിക്കുന്നുണ്ട്.


Tags:    
News Summary - Video: 100-Year-Old Madhya Pradesh House Collapses In Rain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.