ന്യൂഡൽഹി: അഹ്മദ് പേട്ടലിെൻറ വിജയം ബി.ജെ.പിയുെട കണ്ണു തുറപ്പിക്കുന്നതാണെന്ന് കോൺഗ്രസ്. രാജ്യസഭാ സീറ്റിലേക്കുള്ള മത്സരത്തിൽ കോൺഗ്രസിെൻറയോ അഹ്മദ് പേട്ടലിെൻറയോ മാത്രം വിജയമല്ലെന്നും സത്യത്തിെൻറ വിജയമാണെന്നും കോൺഗ്രസ് ദനതാവ് രൺദീപ് സുർെജവാല പറഞ്ഞു. ബി.െജ.പിയുടെ കുതിരക്കച്ചവടം മറികടന്ന് കോൺഗ്രസ് നേതാവ് അഹ്മദ് പേട്ടൽ വിജയിച്ചതിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
പണത്തിനും െകെയൂക്കിനും മുകളിൽ കോൺഗ്രസ് നേടിയ വിജയം ബി.ജെ.പിയുടെ കണ്ണു തുറപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഗാന്ധിജിയുടെ നാട്ടിൽ സത്യം വീണ്ടും വിജയിച്ചുെവന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ഗുജറാത്തിൽ നിന്ന് രാജ്യസഭയിലേക്ക് വിജയിച്ച അഹ്മദ് പേട്ടലിന് പ്രധാനമന്ത്രി നരേന്ദ്രമോദി ആശംസകളറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.