ന്യൂഡൽഹി: പുതിയ പാർലമെന്‍റ് മന്ദിരത്തിൽ ദേശീയ പതാകയുയർത്തി ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ. ലോക്സഭ സ്പീക്കർ ഓം ബിർലയും രാവിലെ നടന്ന പതാകയുയർത്തലിൽ പങ്കെടുത്തു.
പാർലമെന്‍റ് സമ്മേളനം തിങ്കളാഴ്ച തുടങ്ങാനിരിക്കെയാണ് പുതിയ പാർലമെന്‍റിൽ പതാകയുയർത്തിയത്. ആദ്യ ദിനത്തിന് ശേഷം 19ന് പുതിയ പാർലമെന്‍റിലേക്ക് സമ്മേളനം മാറുമെന്നാണ് റിപ്പോർട്ടുകൾ.
കേന്ദ്ര മന്ത്രിമാരായ പ്രൾഹാദ് ജോഷി, അർജുൻ റാം മേഘ്വാൾ, വി. മുരളീധരൻ, രാജ്യസഭ ഉപാധ്യക്ഷൻ ഹരിവംശ്, വിവിധ രാഷ്ട്രീയ നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.
ഏറെ വൈകിയാണ് ക്ഷണം ലഭിച്ചതെന്നും അതിനാൽ പതാകയുയർത്തലിൽ പങ്കെടുക്കാൻ സാധിക്കില്ലെന്നും കോൺഗ്രസ് അധ്യക്ഷനും രാജ്യസഭ പ്രതിപക്ഷ നേതാവുമായ മല്ലികാർജുൻ ഖാർഗെ രാജ്യസഭ സെക്രട്ടറി ജനറലിനെ അറിയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.