സി.പി.ഐ നേതാവ്​ ഗുരുദാസ്​ ദാസ്​ ഗുപ്​ത അന്തരിച്ചു

കൊൽക്കത്ത: മുതിർന്ന സി.പി.ഐ നേതാവും പാർലമ​െൻറ്​ അംഗവുമായിരുന്ന ഗുരുദാസ്​ ദാസ്​ ഗുപ്​ത അന്തരിച്ചു. 83 വയസ്സായി രുന്നു. ഭാര്യയും മകളുമടങ്ങുന്നതാണ്​ കുടുംബം. ശ്വാസകോശാർബുദ ബാധിതനായി ഏറെനാൾ ചികിത്സയിലായിരു​െന്നന്ന്​ പശ് ചിമബംഗാൾ സി.പി.ഐ സെക്രട്ടറി സ്വപൻ ബാനർജി പറഞ്ഞു. കൊൽക്കത്തയിലെ വസതിയിൽ രാവിലെ ആറിനായിരുന്നു അന്ത്യം. അനാരോഗ് യത്തെ തുടർന്ന്​ പാർട്ടി പദവികളിൽനിന്ന്​ വിട്ടുനിൽക്കുകയായിരുന്നു ദാസ്​ ഗുപ്​ത. എങ്കിലും സി.പി.ഐയുടെ ദേശീയ പ്രവർത്തക സമിതി അംഗമായി തുടർന്നു.

ഇന്ത്യയിലെ ഇടതു രാഷ്​ട്രീയത്തി​​െൻറ കരുത്തുറ്റ മുഖങ്ങളിലൊന്നായിരുന്നു. മികച്ച പാർലമെ​േൻററിയനെന്നനിലയിലും ശ്രദ്ധിക്കപ്പെട്ടു. എ.ഐ.ടി.യു.സിയുടെ സമുന്നത നേതാക്കളിലൊരാളായി ദാസ്​ഗുപ്​ത നിലകൊണ്ടു. ഉജ്ജ്വല പ്രസംഗപാടവം കാഴ്​ചവെച്ച രാഷ്​ട്രീയ വ്യക്തിത്വമായിരുന്നു.

1985ൽ രാജ്യസഭയിലേക്ക്​ തെരഞ്ഞെടുക്ക​െപ്പട്ടു. 2004, 2009 കാലയളവിൽ പശ്ചിമബംഗാളിലെ പാൻസ്​കുര, ഗാതൽ എന്നീ മണ്ഡലങ്ങളിൽനിന്ന്​ ലോക്​സഭയിലേക്കും തെര​െഞ്ഞടുക്കപ്പെട്ടു. 1965ൽ ‘ഡിഫൻസ്​ ഓഫ്​ ഇന്ത്യ റൂൾ’ അനുസരിച്ച്​ ദാസ്​ഗുപ്​തയെ ജയിലിലടച്ചിരുന്നു. പശ്ചിമബംഗാളിലെ കോൺ​ഗ്രസ്​ ഭരണത്തിൽ നിരവധി തവണ ഒളിവിൽ ​കഴിഞ്ഞിട്ടുണ്ട്​.

ദാസ്​ ഗുപ്​തയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനമറിയിച്ചു. ത​​െൻറ ആദർശം വ്യക്തമായി പറയുന്നതിൽ അദ്ദേഹത്തിനുള്ള പ്രതിബദ്ധത മോദി എടുത്തുപറഞ്ഞു. പാർലമ​െൻറിലെ ശക്തമായ ശബ്​ദമായിരു​െന്നന്നും അദ്ദേഹത്തി​​െൻറ ഇടപെടലുകൾ രാഷ്​ട്രീയ മണ്ഡലത്തിലുടനീളം ഉള്ളവർ ശ്രദ്ധിച്ചിരു​െന്നന്നും പ്രധാനമന്ത്രി ട്വീറ്റ്​ ചെയ്​തു. ​പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും ഡൽഹി മുഖ്യമന്ത്രി അരവിന്ദ്​ കെജ്​രിവാളും ദാസ്​ ഗുപ്​തയുടെ ​വിയോഗത്തിൽ അനുശോചിച്ചു.

Tags:    
News Summary - Veteran CPI Leader Gurudas Dasgupta Passes Away at 83

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.