ന്യൂഡൽഹി: വെനിസ്വേലൻ പ്രസിഡന്‍റ് നിക്കോളാസ് മദുറോയയും ഭാര്യയെയും യു.എസ് പിടികൂടി ജയിലിലടച്ച സംഭവത്തിൽ രാജ്യത്തേക്ക് അനാവശ്യ യാത്രകൾ ഒഴിവാക്കാൻ ഇന്ത്യക്കാർക്ക് നിർദേശം നൽകി. നിലവിൽ വെനിസ്വേലയിലുള്ള ഇന്ത്യക്കാർ ജാഗ്രത പാലിക്കമെന്നാണ് അധികൃതർ അറിയിച്ചു.
മയക്കു മരുന്ന് സംഘങ്ങൾക്ക് സഹായം നൽകുന്നുവെന്നാരോപിച്ചാണ് മദുറോയെ തടവിലാക്കിയത്. എന്നാൽ മദുറോ ആരോപണങ്ങൾ തള്ളിക്കളഞ്ഞു. മാസങ്ങളായി ഇരുരാജ്യങ്ങളും തമ്മിൽ സംഘർഷം നടന്നുവരികയാണ്.
സെപ്റ്റംബറിൽ 20 വ്യോമാക്രമണങ്ങളാണ് യു.എസ് വെനിസ്വേലക്കുമേൽ നടത്തിയത്. കരാക്കസിൽ സ്ഥിതി ചെയ്യുന്ന ഇന്ത്യൻ എംബസി ഇന്ത്യക്കാർക്ക് വേണ്ടി ഹെൽപ്പ് ലൈൻ നമ്പർ പ്രസിദ്ധീകരിച്ചു. ഇ മെയിൽ ഐ ഡി: cons.caracas@mea.gov.in ഫോൺ നമ്പർ: +58-412-9584288.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.