ന്യൂഡൽഹി: 40 ജവാന്മാർ വീരമൃത്യു വരിച്ച പുൽവാമ ഭീകരാക്രമണത്തിന് ഉപയോഗിച്ച വാഹന ം തിരിച്ചറിഞ്ഞു. ഭീകരസംഘടനയായ ജയ്ശെ മുഹമ്മദ് അംഗം സജ്ജാദ് ഭട്ടിെൻറ ഉടമസ്ഥ തയിലുള്ള മാരുതി ഇൗകോ ആണ് ഭീകരാക്രമണത്തിന് ഉപയോഗിച്ചതെന്ന് ദേശീയ അന്വേഷണ ഏ ജൻസി വ്യക്തമാക്കി.
സംഭവത്തിനുശേഷം സജ്ജാദ് ഒളിവിലാണ്. സ്േഫാടനസ്ഥലത്തു നിന്ന് ലഭിച്ച അവശിഷ്ടങ്ങളിൽ ഫോറൻസിക്, ഒാേട്ടാമൊബൈൽ വിദഗ്ധരുമായി സഹകരിച ്ച് നടത്തിയ വിദഗ്ധ പരിശോധനയിലാണ് നിർണായക കണ്ടെത്തൽ.
2011ൽ അനന്ത്നാഗിലെ ഹെവൻ കോളനി സ്വദേശി മുഹമ്മദ് ജലീൽ അഹ്മദ് ഹഖാനി എന്നയാൾ ആദ്യമായി വാങ്ങിയ വാഹനം ആക്രമണത്തിന് 10 ദിവസം മുമ്പ് ഫെബ്രുവരി നാലിനാണ് ഏഴാമത്തെ ഉടമയായ സജ്ജാദിെൻറ കൈവശമെത്തുന്നത്. വാഹനത്തിെൻറ ഷാസി നമ്പർ എം.എ3.ഇ.ആർ.എൽ.എഫ്1.എസ്.ഒ.ഒ183735ഉം എൻജിൻ നമ്പർ ജി12ബി.എൻ164140ഉം ആണ്.
സജ്ജാദിെൻറ വീട്ടിൽ ശനിയാഴ്ച ദേശീയ അന്വേഷണ സംഘം എത്തിയെങ്കിലും ഇയാളെ കണ്ടെത്താനായില്ല. ഷോപിയാനിലെ സിറാജുൽ ഉലൂം എന്ന സ്ഥാപനത്തിലെ വിദ്യാർഥിയായ സജ്ജാദ്, ജയ്ശെ മുഹമ്മദ് അംഗത്വം നേടിയിട്ടുണ്ടെന്ന് അന്വേഷണ സംഘം പറഞ്ഞു.
വാഹന ഉടമയെക്കുറിച്ച വിവരം പുറത്തുവന്നതിനു പിന്നാലെ ഇയാൾ ആയുധങ്ങളേന്തിയ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. അറസ്റ്റിൽനിന്ന് രക്ഷപ്പെടാനാണ് ഇയാളുടെ ശ്രമമെന്ന് എൻ.െഎ.എ അറിയിച്ചു.
ഫെബ്രുവരി 14ന് സി.ആർ.പി.എഫ് സംഘം സഞ്ചരിച്ച വാഹനവ്യൂഹത്തിലേക്ക് സ്ഫോടകവസ്തു നിറച്ച വാഹനം ഇടിച്ചുകയറ്റിയായിരുന്നു ആക്രമണം. പരിക്കേറ്റ അഞ്ചുപേരിൽ നാലു പേർ ആശുപത്രി വിട്ടു. ഒരാൾ ശ്രീനഗറിലെ സൈനിക ആശുപത്രിയിൽ ചികിത്സയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.