ഫലം നെഗറ്റീവാണ്; നിരീക്ഷണത്തിൽ തുടരാനാണ് തീരുമാനം -മുരളീധരൻ

ന്യൂഡൽഹി: തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയിൽ സന്ദർശനം നടത്തിയതിനാൽ താൻ സ്വയം നിരീക്ഷണത്തിൽ തുടരാൻ തീരുമാന ിക്കുകയായിരുന്നുവെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ. ശ്രീചിത്രയിലെ ഡോക്ടർക്ക് കോവിഡ് സ്ഥിരീകരിച്ചതിന് പിന്ന ാലെയാണ് നിരീക്ഷണത്തിൽ തുടരാൻ തീരുമാനിച്ചതെന്നും അദ്ദേഹം ഫേസ്ബുക്കിലൂടെ അറിയിച്ചു.

രോഗലക്ഷണങ്ങളില്ലെങ്കിലും കൊവിഡ് 19 പരിശോധന നടത്തുകയും ചെയ്തു. ഇന്ന് ലഭിച്ച ഫലം നെഗറ്റീവാണ്. ഔദ്യോഗിക പരിപാടികൾ തത്കാലം ഒഴിവാക്കി. ഡൽഹിയിലെ ഔദ്യോഗിക വസതിയിൽ നിരീക്ഷണത്തിൽ തുടരാനാണ് തീരുമാനിച്ചതെന്നും അദ്ദേഹം അറിയിച്ചു.

ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂർണരൂപം:

പ്രിയപ്പെട്ടവരേ....
ഒരുപാട് പേർ നേരിട്ട് വിവരമറിയാൻ ഫോണിലൂടെ ബന്ധപ്പെടുന്ന പശ്ചാത്തലത്തിലാണ് ഈ കുറിപ്പ്.
ശ്രീചിത്ര ആശുപത്രിയിലെ ഗവേഷണ വിഭാഗത്തിൽ കഴിഞ്ഞ ശനിയാഴ്ച ഞാൻ സന്ദർശനം നടത്തിയിരുന്നു. അതിന് തൊട്ടടുത്ത ദിവസമാണ് ശ്രീചിത്ര ആശുപത്രിയിലെ ഡോക്ടർക്ക് കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത്. ആശുപത്രി, ഗവേഷണ വിഭാഗങ്ങൾ തമ്മിൽ ബന്ധമില്ലെങ്കിലും, അങ്ങേയറ്റം മുൻകരുതലും ജാഗ്രതയും അനിവാര്യമായതിനാൽ, ദില്ലിയിൽ തിരിച്ചെത്തിയ ഉടൻ സ്വയം ക്വാറന്റൈനിൽ പ്രവേശിക്കാൻ തീരുമാനിക്കുകയായിരുന്നു.

രോഗലക്ഷണങ്ങളില്ലെങ്കിലും, കൊവിഡ് 19 പരിശോധന നടത്തി, ഇന്ന് ലഭിച്ച ഫലം നെഗറ്റീവാണ്. ഔദ്യോഗിക പരിപാടികൾ തത്കാലം ഒഴിവാക്കി ,ദില്ലിയിലെ ഔദ്യോഗിക വസതിയിൽ നിരീക്ഷണത്തിൽ തുടരാനാണ് തീരുമാനം.

#പരിഭ്രാന്തിയരുത്_കരുതലാകാം
#IndiaFightsCorona

Tags:    
News Summary - V Muraleedharan on Covid 19-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.