ട്രെയിൻ യാത്രക്കിടെ കോവിഡ്​ സ്​ഥിരീകരിച്ചു; 20 യാത്രക്കാർ നിരീക്ഷണത്തിൽ

ന്യൂഡൽഹി: ജനശതാബ്​ദി ട്രെയിനിലെ യാത്രക്കാരിലൊരാൾക്ക്​ കോവിഡ്​ സ്​ഥിരീകരിച്ചതിനെ തുടർന്ന്​ ഒപ്പം യാത്രചെയ്​ത 20 പേരെ നിരീക്ഷണത്തിലാക്കി. ഡെറാഡൂണിൽനിന്ന്​ പുറപ്പെട്ട ജനശതാബ്​ദി എക്​സ്​പ്രസ്​ യാത്രക്കിടെയാണ്​ 48കാരന്​​ കോവിഡ്​ പോസിറ്റീവാണെന്ന സന്ദേശം ഫോണിൽ ലഭിക്കുന്നത്​. വിവരം അറിഞ്ഞയുടൻ ഇയാൾ കൺട്രോൾ റൂമിൽ വിവരം അറിയിച്ചെങ്കിലും സഹസഹയാത്രികർ ബഹളമുണ്ടാക്കി.

നോയിഡയിൽ ബാറ്ററി നിർമാണ കമ്പനിയിൽ​ ജോലിചെയ്യുന്ന ഋഷികേശ്​ സ്വദേശിയായ 48 കാരന്​ ഞായറാഴ്​ചയാണ്​ കോവിഡ്​ സ്​ഥിരീകരിക്കുന്നത്​. ട്രെയിൻ യാത്രക്കിടെ ടെക്​സ്​റ്റ്​ മെസേജായാണ്​ കോവിഡ്​ പോസിറ്റീവാ​െണന്ന വിവരം അധികൃതർ പങ്കു​െവച്ചത്​. ഇതേ തുടർന്ന്​ ടോൾ ഫ്രീ നമ്പറിൽ വിളിച്ച്​ ഇദ്ദേഹം വിവരം പ​ങ്കുവെക്കുകയായിരുന്നു. ഗാസിയാബാദിൽ നിന്നാണ്​ ഇദ്ദേഹം ട്രെയിനിൽ കയറിയത്​. ഇയാൾക്ക്​ കോവിഡ്​ രോഗലക്ഷണമില്ലായിരുന്നു. കോവിഡ്​ പരിശോധനക്കായി സ്രവമെടുത്തശേഷമാണ്​ ഇദ്ദേഹം ട്രെയിനിൽ കയറിയതെന്നും ഹരിദ്വാർ ജി.ആർ.പി സ്​റ്റേഷൻ ഓഫിസർ അനൂജ്​ സിങ്​ പറഞ്ഞു.

കോവിഡ്​ പരിശോധന ഫലം വരുന്നതിന്​ മുന്നേ യാത്രചെയ്യാൻ അനുമതി നൽകിയതിനെതി​െര പ്രതിഷേധം ശക്തമായി. ക്വാറൻറീനിൽ കഴിയേണ്ട വ്യക്തിയെ യാത്രചെയ്യാൻ അനുമതി നൽകിയതിൽ റെയിൽവേ പൊലീസ്​ ഗാസിയാബാദ്​ പ്രാദേശിക ഭരണകൂടത്തിനോട്​ വിശദീകരണം ആവശ്യപ്പെട്ടു. ഇദ്ദേഹത്തെ ഹരിദ്വാറിലെ ആശുപ​ത്രിയിലും ഒപ്പം യാത്രചെയ്​ത 20ഓളം പേരെ ക്വാറൻറീൻ കേന്ദ്രത്തിലേക്കും മാറ്റി.  

Tags:    
News Summary - Uttarakhand Man Gets COVID Positive 20 Train Passengers Quarantined

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.