കോവിഡ്​ ഭീഷണി: കൻവാർ യാത്ര റദ്ദാക്കി ഉത്തരാഖണ്ഡ്​ സർക്കാർ

ഡെറാഡൂൺ: തുടർച്ചയായ രണ്ടാം വർഷവും കൻവാർ യാത്ര റദ്ദാക്കി ഉത്തരാഖണ്ഡ്​ സർക്കാർ. കോവിഡ്​ മുന്നാംതരംഗ സാധ്യത മുൻനിർത്തിയാണ്​ നടപടി. യാത്ര മാറ്റിവെക്കണമെന്ന്​ വിദഗ്​ധരും നിർദേശിച്ചിരുന്നു. ഇതിന്‍റെ കൂടി പശ്​ചാത്തലത്തിലാണ്​ ഉത്തരാഖണ്ഡ്​ സർക്കാറിന്‍റെ ഉത്തരവ്​​.

ഹരിദ്വാർ ഉൾപ്പടെയുള്ള പുണ്യസ്ഥലങ്ങളിൽ വിശ്വാസികൾ ഗംഗ ജലം ശേഖരിക്കാൻ നടത്തുന്ന കൻവാർ യാത്ര. യു.പി സർക്കാറാണ്​ യാത്രക്ക്​ ആദ്യം അനുമതി നൽകിയത്​. ഇതിനുള്ള ഒരുക്കങ്ങൾ നടത്താൻ ഉത്തരാഖണ്ഡ്​ സർക്കാറിനോട്​ അഭ്യർഥിക്കുകയും ചെയ്​തു. ഇതിന്​ പിന്നാലെ യാത്ര മാറ്റിവെക്കണമെന്ന്​ ഐ.എം.എ ഉൾപ്പടെയുള്ള സംഘടനകൾ ആവശ്യപ്പെട്ടിരുന്നു.

കഴിഞ്ഞ വർഷം ലോക്​ഡൗൺ നിയന്ത്രണങ്ങളെ തുടർന്ന്​ കൻവാർ യാത്ര ഒഴിവാക്കിയിരുന്നു. ഈ വർഷം യാത്ര അനുവദിക്കണമെന്ന്​ വ്യാപാരികൾ ഉൾപ്പടെ ഉത്തരാഖണ്ഡ്​ സർക്കാറിനോട്​ ആവശ്യപ്പെടുകയും ചെയ്​തിരുന്നു. 

Tags:    
News Summary - Uttarakhand government cancels Kanwar Yatra in view of Covid-19 pandemic

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.