ഉത്തരാഖണ്ഡ്​ ദുരന്തം; കാണാതായ 136 പേരെ മരിച്ചതായി പ്രഖ്യാപിച്ചു

ഡെറാഡൂൺ: ഉത്തരാഖണ്ഡ്​ ദുരന്തത്തിൽ കാണാതായ 136 പേർ മരിച്ചതായി സർക്കാർ പ്രഖ്യാപിച്ചു. 60 പേരുടെ മൃത​േദഹമാണ്​ ഇതുവരെ ക​​ണ്ടെത്തിയത്​. ​ഫെബ്രുവരി ഏഴിനായിരുന്നു രാജ്യത്തെ നടുക്കിയ ദുരന്തം.

പൊലീസ്​, ദേശീയ- സംസ്ഥാന ദുരന്ത നിവാരണ സേന, കരസേന, നാവികസേന, വ്യോമസേന, ഇന്തോ ടിബറ്റൻ ബോർഡർ പൊലീസ്​ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം.

ഫെബ്രുവരി ഏഴിന്​ മഞ്ഞുമലയുടെ ഒരു ഭാഗം ഇടിഞ്ഞുവീണതിനെ തുടർന്നാണ്​ ചമോലി ജില്ലയിൽ മിന്നൽ പ്രളയമുണ്ടായത്​. ജലവൈദ്യുത പദ്ധതികളിലെ തൊഴിലാളികളാണ്​ കാണാതായവരിൽ അധികവും. തപോവനിലെ തുരങ്കത്തിൽനിന്ന്​ 14 മൃതദേഹങ്ങൾ ക​ണ്ടെത്തിയിരുന്നു.

മിന്നൽ പ്രളയത്തിൽ നിരവധി പ്രദേശങ്ങൾ ഒഴുകിപോയിരുന്നു. രണ്ട്​ ജലവൈദ്യുത പദ്ധതികളും നിരവധി വീടുകളും കെട്ടിടങ്ങളും തകർന്നു.

Tags:    
News Summary - Uttarakhand glacier burst 136 Missing To Be Declared Dead

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.