യു.പിയിൽ 21 ജില്ലാ പഞ്ചായത്ത്​ അധ്യക്ഷ പദവി പിടിച്ച്​ ബി.ജെ.പി; എസ്​.പിക്ക്​ ഒന്ന്​, 53 ഇടത്ത്​ നാളെ വോ​ട്ടെടുപ്പ്​

ലഖ്​നോ: അടുത്തിടെ പൂർത്തിയായ തദ്ദേശ തെരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കിയിട്ടും ജില്ലാ പഞ്ചായത്ത്​ അധ്യക്ഷ പദവിഉറപ്പാക്കുന്നതിൽ ചുവടുപിഴച്ച്​ എസ്​.പി, ബി.എസ്​.പി കക്ഷികൾ. ഇതുവരെ ഫലം തീരുമാനമായ 22ൽ ബി.ജെ.പി 21ഉം എതിരില്ലാതെ ജയിച്ചപ്പോൾ ഒരിടത്തു മാത്രം സമാജ്​വാദി പാർട്ടി ജയിച്ചു. അവശേഷിക്കുന്ന 53 ൽ​​ നാളെയാണ്​ വോ​ട്ടെടുപ്പ്​. ഇതിൽ ഷാജഹാൻപൂർ, ബഹ്​റൈച്ച്​, പിലിഭിത്​ ഉൾപെടെ 21 ഇടത്ത്​ ബി.ജെ.പി എതിരില്ലാതെ ജയിക്കുമെന്നാണ്​ സൂചന. ലഖ്​നോയിൽ എസ്​.പി- ബി.ജെ.പി കക്ഷികൾ തമ്മിൽ ശക്​തമായ മത്സരമാണ്​.

പലയിടത്തും ബി.ജെ.പി ഇതര കക്ഷികൾ നാമനിർദേശം പിൻവലിച്ചതോടെയാണ്​ ബി.ജെ.പി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്​. മൊത്തം 75 ജില്ലാ പഞ്ചായത്തുകളിലേക്കായിരുന്നു തെരഞ്ഞെടുപ്പ്​ നടക്കേണ്ടിയിരുന്നത്​. എന്നാൽ, 22 ഇടത്ത്​ എതിരാളികളില്ലാതെ വന്ന​േ​താടെ മത്സരം 53ൽ മാത്രമായി ചുരുങ്ങി.

നേരത്തെ നടന്ന തെരഞ്ഞെടുപ്പിൽ ജയംപിടിച്ച ജില്ലാ പഞ്ചായത്ത്​ അംഗങ്ങളെ പരിഗണിച്ചാൽ വലിയ നേട്ടമുണ്ടാക്കിയത്​ എസ്​.പിയായിരുന്നു. ബി.ജെ.പി മൂന്നാമതും. പക്ഷേ, പലയിടത്തും ഭരണം പിടിക്കാൻ എസ്​.പിക്കായില്ല. ചിത്രക്കൂട്​, ആഗ്ര, ഗൗതം ബുദ്ധ നഗർ, മീറത്ത്​, ഗാസിയാബാദ്​, ബുലന്ദ്​ ശഹർ, അംറോഹ, മുറാദാബാദ്​, ലളിത്​ പൂർ, ഝാൻസി, ബാൻഡ, ബൽറാംപൂർ, ഗോരഖ്​പൂർ, വാരാണസി തുടങ്ങിയവ ബി.ജെ.പി എതിരില്ലാതെ ജയിച്ച ജില്ലാ പഞ്ചായത്തുകളിൽ പെടും. എസ്​.പി അധ്യക്ഷൻ അഖിലേഷ്​ യാദവി​െൻറ ബന്ധു അൻഷുൽ യാദവ്​ മത്സരിച്ച ഇറ്റാവയിലാണ്​ പാർട്ടി അധികാരം പിടിച്ചത്​.

പലയിടത്തും ബി​.ജെ.പി കൃത്രിമവും എതിർ സ്​ഥാനാർഥികളുടെ നാമനിർദേശം നിർബന്ധിച്ച്​ പിൻവലിക്കലും നടത്തിയതായി എസ്​.പി ആരോപിച്ചിരുന്നു. ചിലയിടങ്ങളിൽ എസ്​.പി സ്​ഥാനാർഥികൾ ബി.ജെ.പിയിൽ ചേർന്നതും ശ്രദ്ധേയമായി. ഷാജഹാൻ പൂരിലാണ്​ എസ്​.പിയുടെ ബീനു സിങ്​ പാർട്ടി മാറിയത്​. 

Tags:    
News Summary - Uttar Pradesh Zila Panchayat Chairperson Election 2021: BJP bags 21 seats unopposed; 53 seats to go to polls on July 3

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.