കോവിഡ്​ ഭീഷണിയെ തുടർന്ന്​ ഉത്തരാഖണ്ഡ്​ റദ്ദാക്കിയ കാൻവാർ യാത്രക്ക്​ അനുമതി നൽകി ഉത്തർപ്രദേശ്​

ലഖ്​നോ: കോവിഡ്​ ഭീഷണിയെ തുടർന്ന്​ ഉത്തരാഖണ്ഡ്​ റദ്ദാക്കിയ കാൻവാർ യാത്രക്ക്​ അനുമതി നൽകി ഉത്തർപ്രദേശ്​. കോവിഡ്​ രണ്ടാം തരംഗത്തിന്‍റെ പശ്​ചാത്തലത്തിലാണ്​ യാത്രക്ക്​ ഉത്തരാഖണ്ഡ്​ സർക്കാർ അനുമതി റദ്ദാക്കിയത്​. ചടങ്ങിനായി ആരും ഹരിദ്വാറി​ലെത്തേണ്ടെന്നും ഉത്തരാഖണ്ഡ്​ സർക്കാർ അറിയിച്ചിരുന്നു.

എന്നാൽ, ഉത്തരാഖണ്ഡ്​ സർക്കാറിന്‍റെ നിരോധനം കണക്കിലെടുക്കാതെ കാൻവാർ യാത്രക്ക്​ അനുമതി നൽകിയിരിക്കുകയാണ്​ ഉത്തർപ്രദേശ്​ സർക്കാർ​. ജൂലൈ 25ന്​ നടക്കുന്ന യാത്രക്കാണ്​ അനുമതി​. ഹരിദ്വാറിൽ ഗംഗ നദിയിൽ നിന്ന്​ ജലം ശേഖരിച്ച്​ സ്വന്തം പ്രദേശത്തെ അമ്പലങ്ങളിൽ കൊണ്ടു പോകുന്നതാണ്​ കാൻവാർ യാത്ര.

യാത്രക്കുള്ള സജ്ജീകരണങ്ങൾ ഒരുങ്ങാൻ ഉത്തർപ്രദേശ്​ മുഖ്യമന്ത്രി യോഗി ആദിത്യനാഥ്​ ബിഹാർ, ഉത്തരാഖണ്ഡ്​ സംസ്ഥാനങ്ങൾക്ക്​ നിർദേശം നൽകി. യാത്രക്കുള്ള വിശ​ദമായ നിർദേശങ്ങൾ ഉടൻ പുറത്തിറക്കുമെന്ന്​ ഉത്തർപ്രദേശ്​ ചീഫ്​ സെക്രട്ടറി അറിയിച്ചു.

Tags:    
News Summary - Uttar Pradesh Allows Kanwar Yatra Even As Uttarakhand Cancels Citing Covid-19

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.