ന്യൂഡൽഹി: ദക്ഷിണേഷ്യയിൽ ആദ്യമായി സംഘടിപ്പിക്കുന്ന എ.ഐ ഇംപാക്ട് ഉച്ചകോടി 2026 ഇന്ത്യയിൽ നടക്കാനിരിക്കെ, ന്യൂനപക്ഷ വിഭാഗങ്ങൾക്കെതിരെ വിദ്വേഷവും വിവേചനവും നിരീക്ഷണവും അതിക്രമങ്ങളും മറ്റും പ്രചരിപ്പിക്കാൻ നിർമിതബുദ്ധി വ്യാപകമായി ഉപയോഗപ്പെടുത്തുന്നുവെന്ന് റിപ്പോർട്ട്. സംഘടിത വിദ്വേഷ കുറ്റകൃത്യത്തെക്കുറിച്ച് പഠിക്കുന്ന അമേരിക്കൻ കേന്ദ്രവും (സി.എസ്.ഒ.എച്ച്), ന്യൂഡൽഹിയിലെ ഇന്‍റർനെറ്റ് ഫ്രീഡം ഫൗണ്ടേഷനും ചേർന്നാണ് റിപ്പോർട്ട് പുറത്തുവിട്ടത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബി.ജെ.പി ഉൾപ്പെടെയുള്ള രാഷ്ട്രീയശക്തികൾ ന്യൂനപക്ഷങ്ങൾക്കെതിരെ എ.ഐ ടൂളുകൾ എങ്ങനെ ഉപയോഗപ്പെടുത്തുന്നു എന്ന് വിവരിക്കുന്നതാണ് റിപ്പോർട്ട്. ഭരണകൂടം വിന്യസിക്കുന്ന സുതാര്യമല്ലാത്ത എ.ഐ സിസ്റ്റങ്ങൾ ജനസമൂഹങ്ങളെ നിരീക്ഷണ വിധേയരാക്കാനും അവശ്യ സേവനങ്ങളിൽനിന്ന് ഒഴിവാക്കാനും, വോട്ടർമാരുടെ പേരുകൾ പട്ടികയിൽ നിന്ന് വെട്ടിമാറ്റാനും ഉപയോഗിക്കുന്നുവെന്ന് റിപ്പോർട്ടിൽ എടുത്തുപറയുന്നു. മതന്യൂനപക്ഷങ്ങളെയും ദുർബലവിഭാഗങ്ങളെയും ഉന്നംവെക്കുന്ന ആശങ്ക ഉളവാക്കുന്ന എ.ഐ വിന്യാസ രീതികൾ ജനാധിപത്യ അവകാശങ്ങൾ അട്ടിമറിക്കുന്നുവെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
ന്യൂഡൽഹി: ഇന്ത്യ-എ.ഐ ഇംപാക്ട് ഉച്ചകോടി 2026ൽ യു.എൻ സെക്രട്ടറി ജനറൽ ഉൾപ്പെടെ നിരവധി അന്താരാഷ്ട്ര പ്രതിനിധികളും 20 രാഷ്ട്ര നേതാക്കളും 45 രാജ്യങ്ങളിലെ മന്ത്രിതല പ്രതിനിധി സംഘങ്ങളും പങ്കെടുക്കും. ഫെബ്രുവരി 16 മുതൽ 20 വരെ ഡൽഹിയിലെ ഭാരത് മണ്ഡപത്തിലാണ് ഉച്ചകോടി നടക്കുക. ലോക നേതാക്കളും വ്യവസായ മേധാവികളും സാങ്കേതിക വിദഗ്ധരും പങ്കെടുക്കുന്ന സമ്മേളനത്തിൽ നിർമിത ബുദ്ധിയുടെ ഭാവിയെക്കുറിച്ചും സാമ്പത്തിക രംഗത്ത് ഉണ്ടാക്കുന്ന സ്വാധീനത്തെക്കുറിച്ചും വിശദമായ ചർച്ചകൾ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.