ആത്മഹത്യ ചെയ്ത നീറ്റ് വിദ്യാർഥിയുടെ പിതാവ് പറയുന്നു; ‘പ്രധാന്റെ രാജി കാണാൻ മകൻ ഉണ്ടായിരുന്നെങ്കിൽ...’

ല​ഖിം​പു​ർ ഖേ​രി: കേ​ന്ദ്ര വി​ദ്യാ​ഭ്യാ​സ മ​ന്ത്രി രാ​ജി​വെ​ക്കു​ന്ന​ത് കാ​ണാ​ൻ ത​ന്റെ മ​ക​ൻ ജീ​വി​ച്ചി​രു​ന്നെ​ങ്കി​ലെ​ന്ന് ആ​ഗ്ര​ഹി​ച്ചു​പോ​യെ​ന്ന് ആ​ത്മ​ഹ​ത്യ ചെ​യ്ത നീ​റ്റ് വി​ദ്യാ​ർ​ഥി​യു​ടെ പി​താ​വ്. ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ച്ച​യെ തു​ട​ർ​ന്ന് നീ​റ്റ് പ​രീ​ക്ഷ റ​ദ്ദാ​ക്കി​യ​തി​ൽ മ​നം നൊ​ന്ത് ആ​ത്മ​ഹ​ത്യ ചെ​യ്ത ഉ​ത്ത​ർ​പ്ര​ദേ​ശു​കാ​ര​നാ​യ 21 കാ​ര​ൻ റി​തി​കി​ന്റെ പി​താ​വ് അ​നൂ​പ് മി​ശ്ര​യു​ടേ​താ​ണ് പ്ര​തി​ക​ര​ണം.

ആ​ത്മ​ഹ​ത്യ ചെ​യ്ത വി​ദ്യാ​ർ​ഥി​ക​ളു​ടെ കു​ടും​ബ​ങ്ങ​ൾ​ക്ക് ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്ന കോ​ക്രോ​ച്ച് ജ​ന​ത പാ​ർ​ട്ടി​യു​ടെ ആ​വ​ശ്യം കേ​ന്ദ്ര സ​ർ​ക്കാ​ർ അം​ഗീ​ക​രി​ച്ചെ​ങ്കി​ലും മ​ക​ന്റെ മ​ര​ണ​മു​ണ്ടാ​ക്കി​യ ശൂ​ന്യ​ത നി​ക​ത്താ​ൻ അ​ത്ത​രം പ്ര​ഖ്യാ​പ​ന​ങ്ങ​ൾ​ക്കൊ​ന്നും ക​ഴി​യി​ല്ലെ​ന്ന് അ​നൂ​പ് മി​ശ്ര പ​റ​ഞ്ഞു. ‘നീ​റ്റ് ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ന്നു​വെ​ന്ന വാ​ർ​ത്ത പു​റ​ത്തു​വ​ന്ന​തോ​ടെ റി​തി​ക് മാ​ന​സി​ക​മാ​യി ത​ക​ർ​ന്നു. അ​വ​ന്റെ മൂ​ന്നാ​മ​ത്തെ ശ്ര​മ​മാ​യി​രു​ന്നു അ​ത്. കേ​ന്ദ്ര സ​ർ​ക്കാ​ർ പ​രീ​ക്ഷ റ​ദ്ദാ​ക്കി​യ​തി​നു പി​ന്നാ​ലെ മേ​യ് 14ന് ​അ​വ​ൻ ജീ​വ​നൊ​ടു​ക്കു​ക​യാ​യി​രു​ന്നു’- അ​നൂ​പ് മി​ശ്ര പ​റ​ഞ്ഞു. പ്ര​ധാ​ൻ നേ​ര​ത്തേ രാ​ജി​വെ​ച്ചി​രു​ന്നെ​ങ്കി​ൽ ജ​ന്ത​ർ​മ​ന്ത​റി​ൽ ജൂ​ലൈ 20ന് ​പ്ര​തി​ഷേ​ധ​ക്കാ​ർ​ക്കു നേ​രെ പൊ​ലീ​സ് ന​ട​ത്തി​യ ന​ട​പ​ടി ഒ​ഴി​വാ​ക്കാ​മാ​യി​രു​ന്നു​വെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

പ്രധാന്റെ രാജി: സന്തോഷം പ്രകടിപ്പിച്ച് ബി.ജെ.പി എം.പിയുടെ മകൾ

ഭു​വ​നേ​ശ്വ​ർ: കേ​ന്ദ്ര വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ധ​ർ​മേ​ന്ദ്ര പ്ര​ധാ​ന്റെ രാ​ജി​യി​ൽ സ​ന്തോ​ഷം പ്ര​ക​ടി​പ്പി​ച്ച് സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ൽ പോ​സ്റ്റി​ട്ട ഭു​വ​നേ​ശ്വ​ർ എം.​പി അ​പ​രാ​ജി​ത സാ​രം​ഗി​യു​ടെ മ​ക​ൾ അ​ർ​ച്ചി​ത സ​ച്ചി​ൻ ര​ഹാ​റി​ന്റെ ന​ട​പ​ടി​യി​ൽ ക​ടു​ത്ത അ​തൃ​പ്തി​യു​മാ​യി ഒ​ഡി​ഷ​യി​ലെ ബി.​ജെ.​പി അ​ണി​ക​ൾ. പ്ര​ധാ​ന്റെ രാ​ജി​യി​ൽ അ​പ​രാ​ജി​ത സാ​രം​ഗി എം.​പി ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ സ​ഹ​താ​പം പ്ര​ക​ടി​പ്പി​ക്കു​മ്പോ​ൾ സ​ന്തോ​ഷം പ്ര​ക​ടി​പ്പി​ച്ചു​ള്ള മ​ക​ൾ അ​ർ​ച്ചി​ത​യു​ടെ ഇ​ൻ​സ്റ്റ​ഗ്രാം പോ​സ്റ്റ് അ​നു​ചി​ത​മാ​യെ​ന്നാ​ണ് നേ​താ​ക്ക​ളു​ടെ​യും അ​ണി​ക​ളു​ടെ​യും ആ​ക്ഷേ​പം. എ​ന്നാ​ൽ, എ​ല്ലാ​വ​ർ​ക്കും അ​ഭി​പ്രാ​യം പ്ര​ക​ടി​പ്പി​ക്കാ​നു​ള്ള അ​വ​കാ​ശ​മു​ണ്ടെ​ന്നാ​യി​രു​ന്നു എം.​പി​യു​ടെ ഓ​ഫി​സി​ന്റെ പ്ര​തി​ക​ര​ണം. സം​ഭ​വ​ത്തി​ൽ എം.​പി പ്ര​തി​ക​രി​ക​രി​ച്ചി​ട്ടി​ല്ല. ബി​ഹാ​റി​ൽ​നി​ന്നു​ള്ള അ​പ​രാ​ജി​ത സാ​രം​ഗി​ ഒ​ഡി​ഷ​യി​ൽ​നി​ന്നാ​ണ് ര​ണ്ടു ത​വ​ണ എം.​പി​യാ​യ​ത്. ഒ​ഡി​ഷ​ക്കാ​ര​നാ​ണ് ധ​ർ​മേ​ന്ദ്ര പ്ര​ധാ​ൻ.

ആവേശമായി ത്രിരംഗ വിജയ മോർച്ച

മും​ബൈ: ദാ​ദ​റി​ലെ ശി​വ​ജി പാ​ർ​ക്കി​ൽ ഉ​ദ്ധ​വ്​-​രാ​ജ്​ താ​ക്ക​റെ സ​ഹോ​ദ​ര​ങ്ങ​ൾ ആ​ഹ്വാ​നം ചെ​യ്ത ‘ത്രി​രം​ഗ വി​ജ​യ മോ​ർ​ച്ച’​യി​ൽ പ​ങ്കെ​ടു​ത്ത്​ ആ​യി​ര​ങ്ങ​ൾ. കൂ​ടു​ത​ലും വി​ദ്യാ​ർ​ഥി​ക​ളും യു​വാ​ക്ക​ളു​മാ​ണ്​ ചെ​റു​മ​ഴ​യ​ത്തും ഒ​ത്തു​കൂ​ടി​യ​ത്. സി.​ജെ.​പി സ​മ​ര​ത്തി​നി​ടെ വൈ​റ​ലാ​യ മീ​മു​ക​ളും പ്ല​ക്കാ​ർ​ഡു​ക​ളും ശി​വ​ജി പാ​ർ​ക്കി​ലെ വി​ജ​യ മോ​ർ​ച്ച​യി​ലും ദൃ​ശ്യ​മാ​യി​രു​ന്നു. സ്വേ​ച്​ഛാ​ധി​പ​തി​യെ പാ​റ്റ​ക​ൾ മു​ട്ടി​കു​ത്തി​ച്ചെ​ന്നും അ​ന്ധ​ഭ​ക്ത​രെ ദേ​ശ​ഭ​ക്​​ത​ർ പ​രാ​ജ​യ​പ്പെ​ടു​ത്തി​യെ​ന്നും മോ​ർ​ച്ച​യി​ൽ പ​റ​ഞ്ഞ ശി​വ​സേ​ന (യു.​ബി.​ടി) അ​ധ്യ​ക്ഷ​ൻ ഉ​ദ്ധ​വ്​ താ​ക്ക​റെ വോ​ട്ടു​കൊ​ള്ള​യ​ടി​ക്കു​ന്ന​തു​ പോ​ലെ അ​ത്ര എ​ളു​പ്പ​മ​ല്ല ജ​ന​ങ്ങ​ളെ വ​ശ​ത്താ​ക്ക​ലെ​ന്ന്​ സി.​ജെ.​പി സ​മ​രം തെ​ളി​യി​ച്ചെ​ന്നും കൂ​ട്ടി​ച്ചേ​ർ​ത്തു.

പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ളെ പി​ള​ർ​ത്തി എ​ണ്ണം കൂ​ട്ടു​ന്ന​ത്​ നി​ർ​ത്തി ഭ​ര​ണ​ത്തി​ൽ ശ്ര​ദ്ധ​ചെ​ലു​ത്താ​ൻ പ്ര​ധാ​ന​മ​ന്ത്രി​യെ ഉ​ദ്ധ​വ്​ ഉ​പ​ദേ​ശി​ക്കു​ക​യും ചെ​യ്തു. എ​ഥോ​ളി​നെ കു​റി​ച്ച്​ വാ​ചാ​ല​നാ​കു​ന്ന ‘കു​ണ്ടും​കു​ഴി​യും’ മ​ന്ത്രി എ​ന്നു വി​ശേ​ഷി​പ്പി​ച്ച്​ അ​ടു​ത്ത ല​ക്ഷ്യം നി​തി​ൻ ഗ​ഡ്​​ക​രി​യാ​ണെ​ന്ന സൂ​ച​ന​യും ഉ​ദ്ധ​വ്​ ന​ൽ​കി. സ​ർ​ക്കാ​റി​നെ എ​ങ്ങ​നെ മു​ട്ടു​കു​ത്തി​ക്കാ​മെ​ന്ന്​ ജ​ൻ​സീ കാ​ണി​ച്ചു ത​ന്നെ​ന്ന്​ എം.​എ​ൻ.​എ​സ്​ അ​ധ്യ​ക്ഷ​ൻ രാ​ജ്​ താ​ക്ക​റെ പ​റ​ഞ്ഞു. നീ​റ്റ്​ ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ച്ച​യെ തു​ട​ർ​ന്ന്​ ജീ​വ​നൊ​ടു​ക്കി​യ 21 വി​ദ്യാ​ർ​ഥി​ക​ളു​ടെ പേ​രു​ക​ൾ വാ​യി​ച്ച്​ അ​വ​ർ​ക്കു​വേ​ണ്ടി മൗ​നം ആ​ച​രി​ച്ചു.

പ്രധാനെ ആക്ഷേപിച്ച് റീൽ; കേസ്

നി​വാ​രി (എം.​പി): നീ​റ്റ് പ​രീ​ക്ഷ ക്ര​മ​ക്കേ​ടി​നെ തു​ട​ർ​ന്ന് രാ​ജി​വെ​ച്ച വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ധ​ർ​മേ​ന്ദ്ര പ്ര​ധാ​നെ​തി​രെ ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ ആ​ക്ഷേ​പ​ക​ര​മാ​യ റീ​ൽ പോ​സ്റ്റു​ചെ​യ്ത ഇ​ൻ​ഫ്ലു​വ​ൻ​സ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്ത് മ​ധ്യ​പ്ര​ദേ​ശി​ലെ നി​വാ​രി ജി​ല്ല പൊ​ലീ​സ്.

പ്രാ​ദേ​ശി​ക ബി.​ജെ.​പി നേ​താ​വ് ക​​മ​ലേ​ഷ് ചൗ​ര​സ്യ ന​ൽ​കി​യ പ​രാ​തി​യി​ൽ സോ​ഷ്യ​ൽ മീ​ഡി​യ ഇ​ൻ​ഫ്ലു​വ​ൻ​സ​ർ യ​ശ്പാ​ൽ സോ​ണി​ക്കെ​തി​രെ​യാ​ണ് കേ​സ്. പൊ​തു​യി​ട​ങ്ങ​ളി​ൽ മ​റ്റു​ള്ള​വ​രെ അ​ലോ​സ​ര​പ്പെ​ടു​ത്തു​ന്ന രീ​തി​യി​ൽ മോ​ശം പ​രാ​മ​ർ​ശം, പ്ര​കോ​പ​നം സൃ​ഷ്ടി​ക്കാ​ൻ ല​ക്ഷ്യ​മി​ട്ട് ബോ​ധ​പൂ​ർ​വം അ​പ​മാ​നി​ക്ക​ൽ എ​ന്നി​വ ത​ട​യു​ന്ന​തി​നാ​യു​ള്ള ഭാ​ര​തീ​യ നി​യ​മ​സം​ഹി​ത​യി​ലെ വ​കു​പ്പു​ക​ളാ​ണ് ചു​മ​ത്തി​യ​ത്.

Tags:    
News Summary - Father of NEET student who committed suicide says

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.