വാഷിങ്ടൺ: ഇന്ത്യയും ചൈനയും തമ്മിൽ തർക്കം നില നിൽക്കുന്ന ദോക്ലാമിൽ തൽസ്ഥിതി തുടരണമെന്ന് യു.എസ്. അമേരിക്കൻ പ്രസിഡൻറ് ഡോണാൾഡ് ട്രംപിെൻറ അടുത്ത വൃത്തങ്ങളാണ് ഇക്കാര്യത്തിൽ നിലപാടറിയിച്ചതെന്ന് വാർത്ത എജൻസി റിപ്പോർട്ട് ചെയ്തു.
പരമാധികാരം അന്താരാഷ്്ട്ര നിയമങ്ങൾ എന്നിവയെല്ലാം ദോക്ലാം വിഷയത്തിൽ പാലിക്കണമെന്നാണ് അമേരിക്കയുടെ ആവശ്യം. ദോക്ക്ലാം വിഷയം സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്. ഇരുപക്ഷവും വിട്ടു വീഴ്ചക്ക് തയാറായി സമാധാനം പുന:സ്ഥാപിക്കണം. ദോക്ലാമിൽ തൽസ്ഥിതി തുടരുന്നതിനെയാണ് പിന്തുണക്കുന്നതെന്നും അമേരിക്ക വ്യക്തമാക്കി .
അതേ സമയം, ഭൂട്ടാെൻറ പരമാധികാരവും അന്താരാഷ്ട്ര നിയമങ്ങളും ദോക്ലാം വിഷയത്തിൽ പാലിക്കണമെന്നും അമേരിക്ക ആവശ്യപ്പെട്ടു. ദോക്ലാം വിഷത്തിൽ ഇതാദ്യമായാണ് അമേരിക്ക അമേരിക്ക പ്രതികരണം നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.