മൂത്രാശയ അണുബാധ, വാജ്​​െപയ്​ ആശുപത്രിയിൽ തന്നെ തുടരും

ന്യൂഡൽഹി: അസുഖ ബാധിതനായി ഡൽഹി ​എയിംസിൽ ചികിത്​​സയിലിരിക്കുന്ന മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്​പെയ്​ ആശുപത്രിയിൽ തന്നെ തുടരുകയാ​െണന്ന്​ അധികൃതർ. പെ​െട്ടന്നുണ്ടായ മൂത്രാശയ അണുബാധയാണ്​ ചികിത്​സ തുടരാൻ ഇടയാക്കിയത്​. ഇന്ന്​ ഡിസ്​ചാർജാകുമെന്നായിരുന്നു നേരത്തെ ആശുപത്രി അധികൃതർ അറിയിച്ചിരുന്നത്​. 

തിങ്കളാഴ്​ചയാണ്​ 93കാരനായ വാജ്​പെയ്​​െയ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്​. നിലവിൽ ആൻറിബയോട്ടിക്കുകളൊന്നും നൽകുന്നില്ലെന്നും സ്​ഥിതി മാറ്റമില്ലാതെ തുടരുകയാണെന്നും അധികൃതർ അറിയിച്ചു. 

വാജ്പേയിയുടെ ആരോഗ്യനില തൃപ്തികരമെന്ന് എയിംസ് അധികൃതർ
ന്യൂ​ഡ​ൽ​ഹി: മു​ൻ പ്ര​ധാ​ന​മ​ന്ത്രി എ.​ബി. വാ​ജ്പേ​യി​യു​ടെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മെ​ന്ന് ഒാ​ൾ ഇ​ന്ത്യ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട് ഒാ​ഫ് മെ​ഡി​ക്ക​ൽ സ​യ​ൻ​സ​സ്(​എ​യിം​സ്) അ​ധി​കൃ​ത​ർ. മൂ​ത്ര​നാ​ളി, ശ്വാ​സ​നാ​ളി എ​ന്നി​വ​യി​ലെ അ​ണു​ബാ​ധ, വൃ​ക്ക​പ്ര​ശ്ന​ങ്ങ​ൾ എ​ന്നി​വ​യെ​ത്തു​ട​ർ​ന്നാ​ണ് 93കാ​ര​നാ​യ വാ​ജ്പേ​യി​യെ ക​ഴി​ഞ്ഞ ദി​വ​സം എ​യിം​സി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. ചി​കി​ത്സ​യോ​ട് പ്ര​തി​ക​രി​ക്കു​ന്നു​ണ്ടെ​ന്നും ആ​ൻ​റി​ബ​യോ​ട്ടി​ക് കു​ത്തി​വെ​പ്പു​ക​ൾ ന​ൽ​കു​ന്നു​ണ്ടെ​ന്നും അ​ധി​കൃ​ത​ർ പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു. അ​ണു​ബാ​ധ നി​യ​ന്ത്രി​ത​മാ​കു​ന്ന​തു​വ​രെ അ​ദ്ദേ​ഹം ആ​ശു​പ​ത്രി​യി​ൽ തു​ട​രും. എ​യിം​സ് ഡ​യ​റ​ക്ട​ർ ര​ൺ​ദീ​പ് ഗു​ലേ​റി​യ​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ലാണ് വാ​ജ്പേ​യി​യെ ചി​കി​ത്സി​ക്കു​ന്ന​ത്. 

Tags:    
News Summary - Urinary tract infection, Vajpayee remain in hospital - India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.