ന്യൂഡൽഹി: ചോദ്യപേപ്പർ ചോർച്ചയെ തുടർന്ന് യു.പിയിൽ ഇന്ന് നടക്കേണ്ടിയിരുന്ന സേബാർഡിനേറ്റ് സർവീസ് സെലക്ഷൻ കമ്മീഷൻ റിക്രൂട്ട്മെൻറ് പരീക്ഷ മാറ്റിവെച്ചു. സംഭവവുമായി ബന്ധപ്പെട്ട് യു.പി സ്പെഷ്യൽ ടാസ്ക് ഫോഴ്സ് 11പേരെ അറസ്റ്റ് ചെയ്തു. പ്രൈമറി സ്കൂൾ അധ്യാപകൻ സചിൻ ചൗധരിയാണ് സംഭവത്തിെൻറ മുഖ്യസൂത്രധാരൻ എന്ന് കരുതുന്നു. അറസ്ററ് ചെയ്തിൽ അഞ്ചുപേർ ഉദ്യോഗാർഥികളാണ്.
സചിൻ ചോദ്യപേപ്പർ ചോർത്തി ഏഴുലക്ഷം രൂപക്ക് വിറ്റുവെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നത്. പരീക്ഷക്ക് 15 മണിക്കൂർ മുമ്പാണ് ഉദ്യോഗാർഥികൾക്ക് ചോദ്യപേപ്പർ കൈമാറിയത്. അറസ്റ്റിലായവരിൽ നിന്ന് 15 ലക്ഷം രൂപ, നിരവധി ഉേദ്യാഗാർഥികളുടെ ഹാൾ ടിക്കറ്റ്, 12ലേറെ മൊബൈൽ ഫോണുകൾ എന്നിവ പിടിച്ചെടുത്തിട്ടുണ്ട്.
സംസ്ഥാനത്ത് 364 കേന്ദ്രങ്ങളിലായായിരുന്നു പരീക്ഷ നടത്താൻ തീരുമാനിച്ചിരുന്നത്. 3210 ടൂബ്വെൽ ഒാപറേറ്റർമാരുടെ ഒഴിവുകളിലേക്കാണ് പരീക്ഷ നടത്തുന്നത്. രണ്ടുലക്ഷത്തോളം പേർ പരീക്ഷക്ക് അപേക്ഷിച്ചിട്ടുണ്ട്. പുതുക്കിയ പരീക്ഷാ തീയതി പിന്നീട് അറിയിക്കും. അതേസമയം, പരീക്ഷ മാറ്റിവെച്ചതറിഞ്ഞഉേദ്യോഗാർഥികൾ പരീക്ഷാേകന്ദ്രങ്ങളിൽ അധികൃതർക്കെതിരെ പ്രതിഷേധം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.