ഝാൻസി റെയിൽവേ സ്​റ്റേഷന്‍റെ പേരുമാറ്റി യു.പി സർക്കാർ

ലഖ്​നോ: ഝാൻസി റെയിൽവേ സ്​റ്റേഷന്‍റെ​ പേരുമാറ്റി യോഗി ആദിത്യനാഥ്​ സർക്കാർ. വീരാംഗന ലക്ഷ്മിഭായി റെയിൽവേ സ്​റ്റേഷൻ എന്നായിരിക്കും ഝാൻസി റെയിൽവേ സ്​റ്റേഷന്‍റെ പുതിയ പേര്​. യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്​ തന്നെയാണ്​ ഔദ്യോഗിക ട്വിറ്റർ പേജിലൂടെ പേരുമാറ്റം അറിയിച്ചത്​.

യു.പി സർക്കാർ പുറത്തിറക്കിയ നോട്ടിഫിക്കേഷൻ പ്രകാരം റെയിൽവേ സ്​റ്റേഷന്‍റെ പേരുമാറ്റാനുള്ള നടപടികൾക്ക്​ തുടക്കം കുറിച്ചുവെന്ന്​ ​നോർത്ത്​ സെന്‍റട്രൽ റെയിൽവേ പി.ആർ.ഒ ശിവം ശർമ്മ അറിയിച്ചു. റെയിൽവേ സ്​റ്റേഷന്‍റെ പേരുമാറ്റത്തിന്​ ആഭ്യന്തര മന്ത്രാലയം അനുമതി നൽകിയതോടെയാണ്​ ഇതിനുള്ള നടപടികൾക്ക്​ റെയിൽവേ തുടക്കം കുറിച്ചത്​.

നേരത്തെ മുഗൾസരായ്​ റെയിൽവേ സ്​റ്റേഷന്‍റെ പേര്​ ദീൻ ദയാൽ ഉപാധ്യായ ജംക്ഷൻ എന്നാക്കി മാറ്റിയിരുന്നു. ഫൈസബാദ്​ റെയിൽവേ റെയിൽവേ സ്​റ്റേഷന്‍റെ പേര്​ അയോധ്യ കാന്‍റ്​ എന്നും ആക്കിയിരിക്കുന്നു. ഇതിന്​ പുറമേ ഫൈസബാദ്​, അലഹബാദ്​ നഗരങ്ങളുടെ പേരുകൾ അയോധ്യ, പ്രയാഗ്​രാജ്​ എന്നാക്കി മാറ്റിയിരുന്നു. 

Tags:    
News Summary - UP's Jhansi Railway Station Renamed As 'Veerangana Laxmibai Railway Station'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.