????????????? ?????? ?????? -courtesy ??.??.??.??

യു.പിയിൽ മുസ്​ലിം യുവാക്കൾക്ക് ക്രൂരമർദനം; ഡൽഹിയല്ല യു.പിയെന്ന് ആക്രോശിച്ച് അക്രമികൾ‍

ലഖ്നോ: പശ്ചിമ യു.പിയിലെ ബുലന്ദ്ഷഹറിൽ രണ്ട് മുസ്​ലിം യുവാക്കളെ പട്ടാപ്പകൽ തടഞ്ഞുനിർത്തി ക്രൂരമായി മർദിച്ചു. ഡ ൽഹിയല്ല യു.പി എന്ന് ആക്രോശിച്ചായിരുന്നു ഏഴ് പേരടങ്ങിയ അക്രമിസംഘം മർദിച്ചത്. സംഭവത്തിന്‍റെ വിഡിയോ ദൃശ്യം സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

ഏഴ്പേർ ചേർന്ന് രണ്ട് യുവാക്കളെ അതിക്രൂരമായി മർദിക്കുകയും ചവിട്ടുകയും ചെയ്യുന്നത് വിഡിയോയിൽ കാണാം. വടി ഉപയോഗിച്ചും മർദനം തുടർന്നു. മർദിക്കരുതെന്ന് കരഞ്ഞ് പറഞ്ഞിട്ടും അക്രമികൾ ദയകാണിച്ചില്ല. ദൃക്സാക്ഷികൾ സംഭവത്തിൽ ഇടപെടാതെ മാറിനിൽക്കുന്നതും കാണാം.

അക്രമികൾ തങ്ങളുടെ മതവിശ്വാസത്തെ നിന്ദിക്കുകയും ഇറച്ചിവെട്ടുകാരെന്ന് ആക്ഷേപിക്കുകയും ചെയ്തതായി മർദനമേറ്റ യുവാക്കൾ പറഞ്ഞു. ആസിഡ് ഒഴിക്കുമെന്നും ഭീഷണിപ്പെടുത്തിയിട്ടുണ്ട്.

കാരറ്റ് വാങ്ങാനായി ചന്തയിലേക്ക് പോവുകയായിരുന്നു തങ്ങളെന്ന് മർദനമേറ്റ യുവാക്കൾ പറയുന്നു. ഒരു പ്രകോപനവുമില്ലാതെയാണ് അക്രമം. ഇത് ഡൽഹിയാണെന്ന് കരുതിയോ എന്ന് അക്രമികൾ ചോദിക്കുന്നുണ്ടായിരുന്നു -ഇവർ പറഞ്ഞു.

അതേസമയം, സംഭവത്തെ നിസാരവത്കരിക്കുകയാണ് ബുലന്ദ്ഷഹർ പൊലീസ് ചെയ്തത്. പെൺകുട്ടികളെ ശല്യംചെയ്തതുമായി ബന്ധപ്പെട്ട അടിപിടിയെന്നാണ് പൊലീസ് വാദം. കേസെടുത്തെങ്കിലും എഫ്.ഐ.ആറിൽ അക്രമത്തിന്‍റെ കാരണത്തെ കുറിച്ചും വിശദീകരിക്കുന്നില്ല.

Tags:    
News Summary - In UP's Bulandshahr, 2 Muslim Men Thrashed On Video, Allegedly Over Delhi Violence

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.