ന്യൂഡൽഹി: ജ്യോതിഷ കലണ്ടറായ പഞ്ചാംഗം നോക്കി കുറ്റകൃത്യങ്ങളുടെ എണ്ണം കുറക്കാൻ മുൻകരുതൽ സീകരിക്കണമെന്ന് പൊലീസിന് ഉത്തർപ്രദേശ് പൊലീസ് മേധാവിയുടെ നിർദേശം. കുറ്റകൃത്യങ്ങള്‍ നടക്കാന്‍ സാധ്യതയുള്ള സമയം പഞ്ചാംഗം നോക്കി മനസ്സിലാക്കണമെന്നും അതനുസരിച്ച് പട്രോളിങ് അടക്കമുള്ളവ ശക്തമാക്കി മുന്‍കരുതലെടുക്കണമെന്നുമാണ് ഡി.ജി.പി വിജയ് കുമാർ ജില്ല പൊലീസ് മേധാവികൾക്കയച്ച സർക്കുലറിൽ ആവശ്യപ്പെട്ടത്.
അമാവാസിക്ക് ഒരാഴ്ചമുമ്പും ശേഷവുമുള്ള രാത്രിയില്‍ നിരവധി കുറ്റകൃത്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. അതിനാൽ, എല്ലാ മാസവും പഞ്ചാംഗം നോക്കി ഇവ തടയാനുള്ള മുന്‍കരുതല്‍ സ്വീകരിക്കണം. അന്നത്തെ ദിവസം രാത്രി പട്രോളിങ് കൂടുതല്‍ കാര്യക്ഷമമാക്കണം. കൂടുതല്‍ കുറ്റകൃത്യങ്ങള്‍ നടക്കുന്ന സ്ഥലങ്ങള്‍ നിരീക്ഷിച്ച് കൃത്യമായ മുന്‍കരുതലെടുത്ത് അവ നിയന്ത്രിക്കണമെന്നും സർക്കുലറിൽ നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.