ഓഫിസിൽവെച്ച്​ കീഴ്​ജീവനക്കാരിയെ കടന്നുപിടിച്ച ഉത്തർപ്രദേശിലെ​ അണ്ടർ സെക്രട്ടറി അറസ്റ്റിൽ

ലഖ്​നോ: കരാർ അടിസ്​ഥാനത്തിൽ ജോലി ചെയ്യുന്ന കീഴ്​ജീവനക്കാരിയെ ഓഫിസിൽ വെച്ച്​ പീഡിപ്പിക്കാൻ ശ്രമിച്ച ഉത്തർപ്രദേശിലെ അണ്ടർ സെക്രട്ടറിതല ഉദ്യോഗസ്​ഥൻ അറസ്റ്റിൽ. ലഖ്​നോ സെക്ര​േട്ടറയേറ്റിൽ ന്യൂനപക്ഷ ക്ഷേമ വകുപ്പിന്‍റെ ചുമതല വഹിക്കുന്ന ഇച്ചാ റാം യാദവിനെയാണ്​ ഹുസൈൻഗഞ്ച്​ പൊലീസ്​ അറസ്റ്റ്​ ചെയ്​തത്​. 30 വയസ്സുള്ള, വിവാഹിതയായ ജീവനക്കാരിയെ ഇച്ചാ റാം യാദവ്​ ഓഫിസിൽ വെച്ച്​ കടന്നുപിടിക്കാൻ ശ്രമിക്കുന്നതിന്‍റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ്​ നടപടി. ജീവനക്കാരി തന്നെയാണ്​ ഈ ദൃശ്യങ്ങൾ പകർത്തിയത്​. ഇച്ചാ റാം യാദവിനെതിരെ പരാതി നൽകിയിട്ടും പൊലീസ്​ നടപടിയെടുക്കാഞ്ഞതിനെ തുടർന്നാണ്​ അവർ വീഡിയോ പുറത്തുവിട്ടത്​.

2013 മുതല്‍ ന്യൂനപക്ഷ ക്ഷേമ വകുപ്പില്‍ കമ്പ്യൂട്ടര്‍ ഓപ്പറേറ്ററാണ് യുവതി. 2018 മുതല്‍ ഇച്ചാ റാം യാദവ് ജോലി സ്​ഥിരപ്പെടുത്തി കൊടുക്കാമെന്ന്​ പറഞ്ഞ്​ തന്നെ ലൈംഗികമായി പീഡിപ്പിക്കുകയാണെന്ന് യുവതി പരാതിയില്‍ പറയുന്നു. പരാതിപ്പെട്ടാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നുവെന്നും യുവതി പറയുന്നു. ലഖ്​നോവിലെ വകുപ്പ് ആസ്ഥാനത്ത് നാലാം നിലയിലുള്ള ഓഫിസിൽവെച്ചാണ്​ പീഡനശ്രമം നടന്നിരിക്കുന്നത്​. യുവതി ശക്തമായി എതിര്‍ത്തിട്ടും ഇച്ചാ റാം യാദവ് തുടര്‍ച്ചയായി ജീവനക്കാരിയെ ചേര്‍ത്തുപിടിക്കാനും ചുംബിക്കാനും ശ്രമിക്കുന്നതിന്‍റെയും ശരീരത്തില്‍ സ്പര്‍ശിക്കുന്നതിന്‍റെയും ദൃശ്യങ്ങള്‍ വീഡിയോയിലുണ്ട്.

ഒരു ഘട്ടത്തില്‍ ജീവനക്കാരി കരയുന്നുണ്ടെങ്കിലും കണ്ട ഭാവം നടിക്കാതെ വീണ്ടും ഇയാൾ പീഡനശ്രമം തുടരുന്നുണ്ട്​. ഇതിനെ തുടർന്ന്​ ഒക്ടോബർ 29ന് പൊലീസിൽ പരാതി നൽകി. തെളിവായി വിവിധ വീഡിയോ ക്ലിപ്പുകളും പൊലീസിന് കൈമാറി. എന്നാൽ, ഉന്നത ഉദ്യോഗസ്ഥനെന്ന നിലയിൽ ആദ്യഘട്ടത്തിൽ പൊലീസ് നടപടിയെടുക്കാൻ മടിച്ചു. തുടർന്നാണ് യുവതി വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചത്. ഇതോടെ നടപടിയെടുക്കാത്ത പൊലീസിനെതിരെ പ്രതിഷേധം ശക്​തമായിരുന്നു. തുടർന്ന്​ ഇച്ചാ റാം യാദവ്​ ലോക്കപ്പിൽ കിടക്കുന്ന​ ഫോ​ട്ടോ ഉത്തർ പ്രദേശ്​ മുഖ്യമന്ത്രി ഓഫിസിലെ മാധ്യമ ഉപദേഷ്​ടാവ്​ ശലഭ്​ മണി ത്രിപാഠി സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കുകയായിരുന്നു. 

Tags:    
News Summary - UP official arrested after viral videos of sex assault on woman employee

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.