രാഹുൽ ഗാന്ധിക്കെതിരെ വധഭീഷണി; ഗോരഖ്പൂർ സ്വദേശിക്കെതിരെ കേസെടുത്ത് പൊലീസ്

ലക്നോ: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ വധഭീഷണി മുഴക്കിയ സംഭവത്തിൽ കേസെടുത്തു. ഉത്തർപ്രദേശ് ഗോരഖ്പൂർ സ്വദേശി മനോജ് റായിക്കെതിരെയാണ് ലക്നോ ചിൻഹാത് പൊലീസ് കേസെടുത്തത്.

കഴിഞ്ഞ മാർച്ച് 25ന് കോൺഗ്രസ് മീഡിയ കൺവീനർ ലല്ലൻ കുമാറിന്‍റെ ഫോണിലാണ് രാഹുൽ ഗാന്ധിക്കെതിരായ വധഭീഷണി സന്ദേശം ലഭിച്ചത്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

മുമ്പ് ഭാരത് ജോഡോ യാത്രക്കിടെ രാഹുൽ ഗാന്ധിക്ക് വധഭീഷണി കത്തയച്ച 60കാരൻ ഐഷിലാൽ ജാം എന്ന ദയ സിങ്ങിനെ അറസ്റ്റ് ചെയ്തിരുന്നു. 2022 നവംബറിൽ ജോഡോ യാത്ര മധ്യപ്രദേശിലെ ഇൻഡോറിൽ പ്രവേശിച്ചപ്പോഴാണ് രാഹുലിന് നേരെ ബോംബെറിയുമെന്ന് ഇയാൾ ഭീഷണിപ്പെടുത്തിയത്.

ഇൻഡോറിലെ മധുരപലഹാരക്കടക്ക് പുറത്ത് നിന്നാണ് ഭീഷണിക്കത്ത് കണ്ടെത്തിയത്. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം പുരോഗമിക്കുന്നതിനിടെ രക്ഷപ്പെടാൻ ശ്രമിക്കുന്നുവെന്ന വിവരത്തെ തുടർന്ന് ദയ സിങ്ങിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.

Tags:    
News Summary - UP man booked for threatening to kill Rahul Gandhi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.