'ഞങ്ങൾ നടപടിയെടുത്തത്​ നോക്കൂ'; യോഗിക്ക്​ ഉപദേശവുമായി അശോക്​​ ഗെഹ്​ലോട്ട്​

ജയ്​പൂർ: ഉത്തർപ്രദേശ്​ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്​ ഉപദേശവുമായി രാജസ്ഥാൻ മുഖ്യമന്ത്രി അശോക്​ ഗെഹ്​ലോട്ട്​. ''രാജസ്ഥാനിൽ ക്ഷേത്ര പുരോഹിതനെ കൊലപ്പെടുത്തിയതിന്​ പിന്നാലെ മുഖ്യപ്രതിയെ പൊലീസ്​ അറസ്​റ്റ്​ ചെയ്​തു. ഗോണ്ടയിൽ പൂജാരി കൊല്ലപ്പെട്ട സംഭവത്തിൽ ഉത്തർപ്രദേശ്​ സർക്കാറും വേഗത്തിൽ നടപടിയെടുക്കേണ്ടതുണ്ട്​''-​ അശോക്​ ഗെഹ്​ലോട്ട്​ ഉപദേശിച്ചു.

രാജസ്ഥാനിലെ കരൗലി ജില്ലയിൽ ഭൂമി തർക്കത്തിനെത്തുടർന്ന്​ അക്രമികൾ ക്ഷേത്ര പുരോഹിതനെ ജീവനോടെ കത്തിച്ചിരുന്നു.സപൊത്ര ഡിവിഷനിലെ ബോക്ന ഗ്രാമത്തിലെ രാധാകൃഷ്​ണ ക്ഷേത്രത്തിലെ പുരോഹിതനായ ബാബുലാൽ വൈഷ്ണവ് എന്ന 50കാരനെയാണ്​ മീണ വിഭാഗത്തിൽപ്പെട്ടവർ ഭൂമി തർക്കത്തിനിടയിൽ പെട്രോൾ ഒ​ഴിച്ച്​ കത്തിച്ചത്​.

സംഭവം രാജസ്ഥാനിലെ കോൺഗ്രസ്​ സർക്കാറിനെതിരെ രാഷ്​​​ട്രീയ ആയുധമാക്കി സംസ്ഥാനത്തൊട്ടാകെ ബി.ജെ.പി ഉയർത്തുന്നതിനിടെയാണ്​ ഉത്തർപ്രദേശിൽ സ്ഥലതർക്കത്തി​െൻറ പേരിൽ ക്ഷേത്ര പൂജാരിക്ക്​ നേരെ വെടിവെപ്പുണ്ടായത്​​. ഗോണ്ട ജില്ലയിലാണ്​ സംഭവമുണ്ടായത്​. റാം ജാനകി ക്ഷേത്രത്തിലെ പൂജാരിയായ സാമ്രാത്​ ദാസിന്​ നേരെയാണ്​ വെടിയുതിർത്തത്​​. ഇയാളുടെ നില ഗുരുതരമാണെന്ന്​ ഡോക്​ടർമാർ അറിയിച്ചിരുന്നു. നാലുപേർ അറസ്​റ്റിലായതായി ഉത്തർപ്രദേശ്​ പൊലീസ്​ അറിയിച്ചെങ്കിലും അന്വേഷണം പൂർത്തിയായിട്ടില്ല. ഈ സാഹചര്യത്തിലാണ്​ ഗെഹ്​ലോട്ടി​െൻറ ഉപദേശം. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.