ന്യൂഡൽഹി: പരിശീലനത്തിനിടെ സുഖോയ് എസ്.യു-30 എം.കെ.ഐ യുദ്ധവിമാനം തകര്‍ന്ന സംഭവത്തിൽ രണ്ടു ഫോഴ്സ് പൈലറ്റുമാർക്ക് വീരമൃത്യു. വ്യാഴാഴ്ച രാത്രിയാണ് അസമിലെ കർബി ആംഗ്ലോങ് ജില്ലയിൽ ഇന്ത്യൻ വ്യോമസേനയുടെ യുദ്ധവിമാനം തകർന്നുവീണത്. അപകടത്തിൽ മാരകമായി പരിക്കേറ്റ സ്ക്വാഡ്രൺ എൽഡർ അനുജ്, ലഫ്റ്റനന്റ് പർവേഷ് ദുരഗ്കർ എന്നിവർ വീര മൃത്യുവരിച്ചതായി വ്യോമസേനയുടെ മീഡിയ കോ-ഓർഡിനേഷൻ സെന്റർ സ്ഥിരീകരിച്ചു.
പരിശീലനത്തിനിടെ ജോർഹട്ടിൽ നിന്ന് ഏകദേശം 60 കിലോമീറ്റർ അകലെയുള്ള കർബി ആംഗ്ലോങ് പ്രദേശത്താണ് വിമാനം തകർന്നുവീണത്.ജോർഹട്ട് വ്യോമതാവളത്തിൽ നിന്ന് പറന്നുയർന്ന ഉടൻ വിമാനം റഡാറിൽ നിന്ന് അപ്രത്യക്ഷമായതായി നേരത്തെ ഉദ്യോഗസ്ഥർ അറിയിച്ചിരുന്നു. റഷ്യൻ നിർമിത വിമാനവുമായുള്ള ബന്ധം വൈകീട്ട് 7.42ന് നഷ്ടപ്പെട്ടതായി അവർ പറഞ്ഞിരുന്നു.
റഷ്യൻ നിർമ്മിത രണ്ട് സീറ്റുള്ള, മൾട്ടിറോൾ, ദീർഘദൂര യുദ്ധവിമാനമാണ് സുഖോയ് എസ്.യു-30. അപകട കാരണം വ്യക്തമല്ല. സംഭവത്തിൽ വ്യോമ സേന അന്വേഷണം ആരംഭിച്ചു.
ഇതിനു മുമ്പു രണ്ടു തവണ സുഖോയ് യുദ്ധവിമാനങ്ങൾ തകർന്നു വീണിട്ടുണ്ട്. 2024 ജൂണിൽ മഹാരാഷ്ട്രയിലെ നാസിക് ജില്ലയിൽ ഒരു സുഖോയ് യുദ്ധവിമാനം തകർന്നുവീണു. 2023 ജനുവരിയിൽ ഗ്വാളിയോർ വ്യോമതാവളത്തിൽ നിന്ന് പറന്നുയർന്നതിന് ശേഷം മറ്റൊരു സുഖോയ്-30 ജെറ്റ് തകർന്നുവീണു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.