അഭിഷേക് മനു സിങ്വി
ന്യൂഡൽഹി: രാജ്യസഭയിലേക്കുള്ള ദ്വൈവാർഷിക തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള കോൺഗ്രസ് സ്ഥാനാർഥികൾക്ക് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ അംഗീകാരം നൽകി. അഞ്ച് സംസ്ഥാനങ്ങളിൽനിന്നായി ആറ് സ്ഥാനാർഥികളാണുള്ളത്. ഛത്തിസ്‍ഗഢ് - ഫുലോ ദേവി നേലം, ഹരിയാന - കരംവീർ സിങ് ബൗദ്ധ്, ഹിമാചൽ പ്രദേശ് - അനുരാഗ് ശർമ, തമിഴ്‌നാട് - എം. ക്രിസ്റ്റഫർ തിലക്, തെലങ്കാന - അഭിഷേക് മനു സിങ്‌വി, വേം നരേന്ദർ റെഡ്ഡി എന്നിവർക്കാണ് പാർട്ടി അധ്യക്ഷന്‍റെ അംഗീകാരം ലഭിച്ചത്.
പശ്ചിമ ബംഗാളിൽ രാജ്യസഭയിലേക്ക് അഞ്ച് സ്ഥാനാർഥികൾ വ്യാഴാഴ്ച നാമനിർദേശ പത്രിക സമർപ്പിച്ചു. നാലുപേർ തൃണമൂൽ കോൺഗ്രസിൽ നിന്നും ഒരാൾ ബി.ജെ.പിയിൽ നിന്നുമാണ്.
ഒഡിഷയിൽ ബി.ജെ.ഡിയുടെ രണ്ട് സ്ഥാനാർഥികൾ നാമനിർദേശ പത്രിക സമർപ്പിച്ചു. അസമിൽ ഭരണകക്ഷിയായ എൻ.ഡി.എയുടെ മൂന്ന് സ്ഥാനാർഥികൾ ഗുവാഹതിയിൽ നാമനിർദേശ പത്രിക സമർപ്പിച്ചു. വിവിധ സംസ്ഥാനങ്ങളിലായി 37 രാജ്യസഭാ സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് കമീഷൻ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. വോട്ടെടുപ്പ് മാർച്ച് 16ന് നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.