Posted On
date_range Updated On
date_range ജസ്റ്റിസ് സുശ്രുത് എ. ധർമാധികാരി മദ്രാസ് ഹൈകോടതി ചീഫ് ജസ്റ്റിസ്
ന്യൂഡൽഹി: ‘കേരള സ്റ്റോറി 2: ഗോസ് ബിയോണ്ട്’ സിനിമയുടെ റിലീസ് തടഞ്ഞ ഹൈകോടതി സിംഗിൾ ബെഞ്ച് ഉത്തരവ് റദ്ദാക്കിയ ഡിവിഷൻ ബെഞ്ചിനെ നയിച്ച ജസ്റ്റിസ് സുശ്രുത് എ. ധർമാധികാരിയെ മദ്രാസ് ഹൈകോടതിയുടെ അടുത്ത ചീഫ് ജസ്റ്റിസായി നിയമിക്കാനുള്ള സുപ്രീംകോടതി കൊളീജിയം ശിപാർശ കേന്ദ്ര സർക്കാർ അംഗീകരിച്ചു. കേന്ദ്ര നിയമ മന്ത്രി അർജുൻ സിങ് മേഘ് വാളാണ് ഇക്കാര്യം അറിയിച്ചത്.
നിലവിലെ മദ്രാസ് ഹൈകോടതി ചീഫ് ജസ്റ്റിസ് മനീന്ദ്ര മോഹൻ ശ്രീവാസ്തവ മാർച്ച് അഞ്ചിന് വിരമിക്കുന്ന ഒഴിവിലേക്കുള്ള നിയമനത്തിന് 26ന് ചേർന്ന കൊളീജിയമാണ് ശിപാർശ ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.