വാഷിങ്ടൺ: ഇന്ത്യയുമായുള്ള സാമ്പത്തിക ഇടപാടും വ്യാപാര ബന്ധവും വികസിപ്പിക്കുന്നതിനൊപ്പം യു.എസിന്‍റെ താൽപ്പര്യങ്ങൾക്ക് മുൻഗണന നൽകുമെന്ന് ഡെപ്യൂട്ടി സെക്രട്ടറി ഓഫ് സ്റ്റേറ്റ് ക്രിസ്റ്റഫർ ലാൻഡൗ പറഞ്ഞു. രണ്ട് നൂറ്റാണ്ടിന് മുമ്പ് ചൈനയുമായുള്ള വ്യാപാരബന്ധത്തിലുണ്ടായ തെറ്റുകൾ ഇനി ആവർത്തിക്കില്ലെന്നും ലാൻഡൗ പറഞ്ഞു.
ന്യൂഡൽഹിയിൽ നടന്ന റെയ്സിന സമ്മേളനത്തിൽ ചൈനയിൽ നിന്നുള്ള വ്യാപാരബന്ധത്തിൽ നിന്നും ഉൾക്കൊണ്ട പാഠങ്ങൾ വെച്ചാകും തങ്ങൾ ഇന്ത്യയുമായുള്ള വ്യാപാര ബന്ധത്തെ സമീപിക്കുക എന്ന് വ്യക്തമാക്കി.
അമേരിക്ക ആദ്യം എന്ന സങ്കൽപ്പത്തിന്‍റെ അടിസ്ഥാനം അമേരിക്ക മാത്രമാണ് എന്നല്ലെന്നും മറ്റ് രാജ്യങ്ങളുമായുള്ള സഹകരണത്തിലൂടെ മാത്രമേ തങ്ങൾക്ക് വ്യാപാര ലക്ഷ്യങ്ങൾ നേടാൻ കഴിയൂ എന്നും ലാൻഡൗ പറഞ്ഞു.
കഴിഞ്ഞ മാസം ആണ് ഒരു ഇടക്കാല വ്യാപാര കരാറിൽ ഇന്ത്യയും യു.എസും ഒപ്പു വെച്ചത്. കരാറിന്‍റെ ഭാഗമായി യു.എസ് ഇന്ത്യൻ ഉൽപ്പന്നങ്ങളുടെ താരിഫ് 25ൽ നിന്ന് 18 ശതമാനമായി കുറച്ചിരുന്നു. ഒപ്പം റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് ഒഴിവാക്കിയതിന് പകരമായി 25 ശതമാനം ശിക്ഷാ തീരുവയിൽ നിന്ന് ഒഴിവാക്കുമെന്നും കരാറിൽ പറയുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.