"മരിച്ചിട്ടുണ്ടെങ്കിൽ, എന്തുകൊണ്ടാണ് മൃതദേഹം പുറത്തെടുക്കാത്തത്"; നാവികൻ ദീക്ഷിതിന്‍റെ മരണം ഉൾക്കൊള്ളാനാവാതെ പിതാവ്

മുംബൈയ്: "മരിച്ചിട്ടുണ്ടെങ്കിൽ, എന്തുകൊണ്ടാണ് അവന്റെ മൃതദേഹം കപ്പലിൽ നിന്ന് പുറത്തെടുക്കാത്തത്" മകന്‍റെ മരണം അംഗീകരിക്കാൻ കഴിയാതെ മുംബിയിലെ വസതിയിൽ നിന്ന് അമൃത്ലാൽ സോളങ്കി ചോദിക്കുന്നു. അമൃത്ലാലിന്‍റെ മകൻ ദീക്ഷിത് സോളങ്കി, ഇസ്രായേൽ, ഇറാൻ യുദ്ധം തുടങ്ങിയതിനും ശേഷം ഒമാൻ തീരത്ത് കപ്പൽ ആക്രണത്തിൽ മരിച്ചതായാണ് കുടുംബത്തിന് വിവരം ലഭിച്ചിരിക്കുന്നത്. എന്നാൽ അഞ്ചു ദിവസം കഴിഞ്ഞിട്ടും മൃതദേഹം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. വിഷയത്തിൽ തനിക്ക് പരസ്പരവിരുദ്ധമായ വിവരങ്ങളാണ് ലഭിക്കുന്നുണ്ടെന്ന് പിതാവ് അമ്രത്ലാൽ ആരോപിക്കുന്നു. കപ്പലിൽ നിന്ന് സുരക്ഷിതമായെത്തിയ ചില ക്രൂ അംഗങ്ങളോട് ചോദിച്ചിട്ടും ഇക്കാര്യത്തിൽ കൃത്യമായ മറുപടിയില്ല. “അവർ അവനെ പുറത്തെടുക്കാൻ പരമാവധി ശ്രമിച്ചതായും മുകളിലെ ഡെക്ക് വരെ മൃതദേഹം എത്തിച്ചതായും പറഞ്ഞു. പക്ഷേ, എന്തുകൊണ്ടാണ് അവനെ രക്ഷിക്കാത്തത്, മരിച്ചിട്ടുണ്ടെങ്കിൽ, എന്തുകൊണ്ടാണ് അവന്റെ മൃതദേഹം കപ്പലിൽ നിന്ന് പുറത്തെടുക്കാത്തത്?” അമൃത്ലാൽ ചോദിക്കുന്നു.

കപ്പൽ മാനേജ്‌മെന്റ് കമ്പനിയുമായി ബന്ധപ്പെട്ടപ്പോൾ, മൃതദേഹം വീണ്ടെടുക്കാനുള്ള ശ്രമങ്ങൾ പരാജയപ്പെട്ടതായാണ് വിവരം ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു. മാർച്ച് ഒന്നിനായിരുന്നു ദീക്ഷിത് ജോലിചെയ്തിരുന്ന മാർഷൽ ദ്വീപുകളുടെ പതാകയുള്ള എം.കെ.ഡി കപ്പലിൽ ഒമാൻ തീരത്ത് വെച്ച് ആളില്ലാബോട്ട് ഇടിച്ചത്. ആക്രമണത്തിൽ എഞ്ചിൻ റൂമിൽ തീപിടുത്തവും സ്ഫോടനവും ഉണ്ടായി, ദീക്ഷിത് കൊല്ലപ്പെട്ടെന്നുമാണ് വിവരം. ആക്രമണം നടന്ന് മണിക്കൂറുകൾക്ക് ശേഷം ഷിപ്പിങ് കമ്പനിയിലെ രണ്ട് ഉദ്യോഗസ്ഥർ - വീട് സന്ദർശിച്ച് ദീക്ഷിതിന്റെ മരണ വിവരം അറിയിച്ചിരുന്നു.പിന്നീട് മൃതദേഹം ഉടൻ കൈമാറുമെന്ന് അറിയിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു.

സംഭവസമയത്ത് എഞ്ചിൻ റൂമിലുണ്ടായിരുന്ന ദീക്ഷിത് മരിച്ചിരുന്നുവെന്നും 21 ക്രൂ അംഗങ്ങളെ സുരക്ഷിതമായി രക്ഷപ്പെടുത്തി ഒമാനിൽ തീരത്ത് എത്തിച്ചുവെന്നും കപ്പൽ മാനേജർമാരായ വി. ഷിപ്‌സ് ഏഷ്യ അധികൃതർ അറിയിച്ചു.

അമൃത്ലാൽ ജോലിചെയ്തിരന്ന അതേ കമ്പനിയിൽ തന്നെയായിരുന്നു ദീക്ഷിതിനും ജോലികിട്ടിയിരുന്നത്. കഴിഞ്ഞ എട്ട് വർഷമായി ദീക്ഷിത് കപ്പലിൽ ജോലി ചെയ്തു വരികയായിരുന്നു. മൂത്ത സഹോദരി ദുബായിൽ ജോലി ചെയ്യുന്നു. ആറ് വർഷമായി ഡയാലിസിസിന് വിധേയയായിരുന്ന ദീക്ഷിതിന്‍റെ മാതാവ് കഴിഞ്ഞ വർഷം ഒക്ടോബർ 23 ന് മരിച്ചു. അമ്മയുടെ ശവസംസ്കാര ചടങ്ങുകൾക്കായി ദീക്ഷിത് അവസാനമായി വീട്ടിലെത്തിയിരുന്നു.

കുടംബം സഹോദരിയുടെ വിവാഹത്തിന് തയ്യാറെടുക്കുന്നതിനിടെയാണ് ദുരന്തം തേടിയെത്തിയത്. "യുദ്ധസമാനമായ സാഹചര്യം" ഉണ്ടെന്നും തന്റെ ഷിഫ്റ്റിനായി എഞ്ചിൻ റൂമിലേക്ക് പോകുകയാണെന്നും സംഭവത്തിന് മണിക്കൂറുകൾക്ക് മുമ്പ് ദീക്ഷിത് കുടുംബത്തോട് പറഞ്ഞിരുന്നു. മകന്‍റെ വാർത്ത പുറത്തുവന്നതിനുശേഷം, കുടുംബം സ്വയം ഉൾവലിയുന്നതായി കുടുംബം പറയുന്നു. അമൃത്ലാൽ ആരോടും സംസാരിക്കാൻ പോലും തയ്യാറാകുന്നില്ലെന്നും ദീക്ഷിതിന്‍റെ മരണം തനിക്ക് അംഗീകരിക്കാൻ കഴിയുന്നില്ലെന്നും അയൽക്കാരി സുഗന്ധ സുഭാഷ് പരബ് പറയുന്നു

Tags:    
News Summary - A son lost to Iran-Israel conflict, a body not found — and a father in Mumbai who refuses to mourn

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.