കോവിഡ് ബാധിതരുടെ എണ്ണം കുറഞ്ഞു;​ നിയന്ത്രണങ്ങൾ പിൻവലിച്ച് യു.പി സർക്കാർ

ലഖ്‌നൗ: ഉത്തർപ്രദേശിൽ കോവിഡ്​ നിയന്ത്രണങ്ങൾ പിൻവലിച്ച്​ യു.പി സർക്കാർ. കോവിഡ്​ ബാധിതരുടെ എണ്ണം 600 ൽ താഴെയുള്ള ജില്ലകൾക്ക്​ ഇളവ്​ നൽകാൻ നേര​ത്തെ സംസ്ഥാനം തീരുമാനിച്ചിരുന്നു. കഴിഞ്ഞ ദിവസം മുഴുവൻ ജില്ലകളിലും കോവിഡ്​ ബാധിതരുടെ എണ്ണം 600 ൽ താഴെയെത്തിയിരുന്നു. ഇതിന്​ പിന്നാലെയാണ്​​ ലോക്​ഡൗണിൽ ഇളവ്​ പ്രഖ്യാപിച്ചത്​.

ബുധനാഴ്​ച മുതലാണ്​ പുതിയ തീരുമാനം പ്രാബല്യത്തിൽ വരിക. രാവിലെ ഏഴ്​ മുതൽ വൈകുന്നേരം ഏഴ്​ വരെയാണ്​ ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്​.രാത്രി കർഫ്യുവും വാരാന്ത്യകർഫ്യൂവും പതിവ്​ പോലെ തുടരും.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഉത്തർപ്രദേശിലെ കോവിഡ്​ പോസിറ്റീവിറ്റ്​ നിരക്ക്​ 0.3 ശതമാനം ആണ്​. തുടർച്ചയായി രണ്ടാഴ്​ചയിലേറെയായി ഒരു ശതമാനത്തിൽ താഴെയാണ് ടി.പി.ആർ.

നിലവിൽ സംസ്ഥാനത്തെ കോവിഡ്​ ബാധിതരുടെ എണ്ണം 14,000 ൽ താ​​ഴെയാണ്​.തിങ്കളാഴ്​ച സംസ്ഥാനത്ത്​ 727 പേർക്കാണ്​ പുതുതായി കോവിഡ്​ സ്ഥിരീകരിച്ചത്​. കോവിഡ്​ രണ്ടാം തരംഗത്തിൽ പ്രതിദിന കോവിഡ രോഗികളുടെ എണ്ണം 38,055 വരെ ഉയർന്നിരുന്നു.

Tags:    
News Summary - UP govt announces relaxations in Covid curfew in all 75 districts

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.