ന്യൂഡൽഹി: യു.എസ് മുങ്ങിക്കപ്പൽ മുക്കിയ ‘ഐറിസ് ദേന’യുമായി ബന്ധപ്പെട്ട ആരോപണങ്ങൾക്ക് മറുപടി നൽകിയതിന് പിന്നാലെ മറ്റൊരു ഇറാൻ കപ്പലിനും നാവികർക്കും സംരക്ഷണം നൽകിയതായി ഇന്ത്യ. ശ്രീലങ്കക്ക് തെക്ക് ഭാഗത്ത് ‘ഐറിസ് ദേന’ കപ്പൽ മുങ്ങിയ സംഭവത്തിന് മുമ്പ് ഇറാൻ ഇതേ മേഖലയിലുണ്ടായിരുന്ന തങ്ങളുടെ മറ്റൊരു കപ്പലായ ‘ഐറിസ് ലവന്’ വേണ്ടി ഇന്ത്യയെ സമീപിച്ചിരുന്നുവെന്നും അതിനും അതിലെ നാവികർക്കും കൊച്ചിയിൽ തങ്ങാൻ സൗകര്യമൊരുക്കിയെന്നും കേന്ദ്ര വിദേശ മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു.
സാങ്കേതിക പ്രശ്നങ്ങൾ ഉള്ളതിനാൽ കൊച്ചി തീരത്ത് അടുപ്പിക്കൽ അനിവാര്യമാണെന്ന് പറഞ്ഞാണ് ഫെബ്രുവരി 28ന് ഇന്ത്യയെ സമീപിച്ചിരുന്നത്. അതിന് അനുമതി നൽകിയതിന്റെ അടിസ്ഥാനത്തിൽ ആ കപ്പൽ ഈ മാസം ഒന്നിന് കൊച്ചി തീരത്തണയുകയും ചെയ്തു. ഈ മാസം നാല് തൊട്ട് അതിലെ 183 ജീവനക്കാരെയും കൊച്ചി നാവിക സേനാ സംവിധാനങ്ങളിൽ താമസിപ്പിച്ചിരിക്കുകയാണെന്നും മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.