മോഹൻ ഭാഗവതിനെതിരായ കേസിന്‍റെ പുനഃപരിശോധന ഹരജി തള്ളി കോടതി


ലഖ്‌നോ: ആർ.എസ്.എസ് മേധാവി മോഹൻ ഭഗവതിനെതിരായ കേസ് റദ്ദാക്കിയ നടപടിയെ ചോദ്യം ചെയ്ത് സമർപ്പിച്ച പുനഃപരിശോധന ഹരജി തള്ളി ലഖ്നോ കോടതി. ബ്രഹ്മേന്ദ്ര സിങ് മൗര്യ സമർപ്പിച്ച ഹരജിയാണ് തള്ളിയത്.

ബുദ്ധന്റെയും അശോക ചക്രവർത്തി അനുയായികളെ അപകീർത്തിപ്പെടുത്തുന്ന പരാമർശം നടത്തി എന്നാരോപിച്ച് 2016ൽ രജിസ്റ്റർ ചെയ്ത കേസ് ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി റദ്ദാക്കുകയായിരുന്നു. തുടർന്നാണ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി ഉത്തരവിനെ ചോദ്യം ചെയ്ത് ബ്രഹ്മേന്ദ്ര സിങ് ലഖ്നോ കോടതിയെ സമീപിച്ചത്.

എന്നാൽ ഹരജിയിൽ കഴമ്പില്ലെന്ന് ചൂണ്ടിക്കാട്ടിയ അഡീഷണൽ ജില്ലാ ജഡ്ജി പുനഃപരിശോധന ഹരജി തള്ളുകയായിരുന്നു. 2016ൽ ബുദ്ധന്റെയും ചക്രവർത്തി അശോകന്റെയും അനുയായികൾക്കെതിരെ മോഹൻ ഭഗവതും ആർ.എസ്.എസ് പ്രവർത്തകരും പരാമർശങ്ങൾ നടത്തി എന്ന് ബ്രഹ്മേന്ദ്ര സിങ് ഹരജിയിൽ ആരോപിച്ചിരുന്നു. 

Tags:    
News Summary - UP Court Rejects Revision Plea In 2016 Case Against RSS Chief

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.