ഗാസിയാബാദ്​ അക്രമം; ട്വിറ്റർ ഇന്ത്യ മേധാവിക്ക്​ യു.പി പൊലീസിന്‍റെ നോട്ടീസ്​

ന്യൂഡൽഹി: ഉത്തർപ്രദേശിലെ ഗാസിയാബാദിൽ മുസ്​ലിം വയോധികനെ മർദിച്ച വിഡിയോയുമായി ബന്ധപ്പെട്ട്​ ട്വിറ്ററിന്​ നോട്ടീസ്​. സാമുദായിക വർഗീയതക്ക്​ ​േ​പ്രരിപ്പിച്ചുവെന്ന കേസിലാണ് ട്വിറ്റർ ഇന്ത്യ മാനേജിങ്​ ഡയറക്​ടർ മനീഷ്​ മഹേശ്വരിയോട്​​ ഹാജരാകാൻ ആവശ്യപ്പെട്ട നോട്ടീസ്​ നൽകിയത്​​.

ഏഴുദിവസത്തിനകം ലോനി സ്​റ്റേഷനിലെത്തി മൊഴി നൽകാനാണ്​ നിർദേശം. വിഡിയോ പ്രചരിച്ചതോടെ ട്വിറ്റർ ഇന്ത്യക്കെതിരെയും മാധ്യമപ്രവർത്തകർ, കോൺഗ്രസ്​ പ്രവർത്തകർ തുടങ്ങിയവർക്കെതിരെയും യു.പി പൊലീസ്​ എഫ്​.ഐ.ആർ രജിസ്റ്റർ ചെയ്​തിരുന്നു.

ജൂൺ അഞ്ചിനാണ്​ അബ്​ദുസമദ്​ എന്ന വയോധികനെ ഒരു സംഘം ആക്രമിച്ചത്​. ഇതിന്‍റെ വിഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഏതാനും പേർ ചേർന്ന്​ തന്നെ തട്ടിക്കൊണ്ടുപോകുകയായിരുന്നുവെന്നും ജയ്​ ശ്രീറാം വിളിക്കാൻ ആവശ്യ​െപ്പട്ട്​ മർദിച്ചതായും അബ്​ദുസമദ്​ പറഞ്ഞിരുന്നു. എന്നാൽ പ്രവർത്തിക്കാത്ത ​മന്ത്രത്തകിട്​ വിറ്റതിനാണ്​ പ്രതികൾ വയോധികനെ മർദിച്ചതെന്നായിരുന്നു പൊലീസ്​ വാദം. സംഭവത്തിൽ സാമുദായിക വിവേചനം ഇല്ലെന്നും പൊലീസ്​ വാദിച്ചിരുന്നു. അക്രമത്തിന്‍റെ വിഡിയോ ദൃശ്യങ്ങൾ വൻതോതിൽ പ്രചരിക്കുകയും ചെയ്​തിരുന്നു.

​േകന്ദ്രസർക്കാറിന്‍റെ ഓൺ​ൈലൻ നയം തിരുത്തിയതിന്​ ശേഷം സമൂഹമാധ്യമ ഭീമനെതിരെ രജിസ്റ്റർ ചെയ്യുന്ന ആദ്യ കേസാണിത്​. ട്വിറ്റർ പുതിയ ഐ.ടി നയം പാലിക്കുന്നതിൽ പരാജയപ്പെട്ടുവെന്നും സർക്കാർ വ്യത്തങ്ങൾ പറഞ്ഞു.

Tags:    
News Summary - UP Cops Send Notice To Twitter India Head Over Assault Video

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.