വിവാഹത്തിന് സമ്മതിച്ചില്ല; കാമുകിയെ യുവാവ് കൊലപ്പെടുത്തി, യുവതിയുടെ ശരീരത്തിൽ 49 മുറിവുകൾ

ഭുവനേശ്വർ: വിവാഹത്തിന് സമ്മതിക്കാത്ത കാമുകിയെ കുത്തികൊലപ്പെടുത്തി യുവാവിന്റെ പ്രതികാരം. ഒഡീഷയിലുള്ള ജഗനാഥ് ഗൂഡയാണ് കാമുകിയെ ഗുജറാത്തിലെത്തിച്ച് കൊലപ്പെടുത്തിയത്. കുനിദാർ സീമദാസാണ് കൊല്ലപ്പെട്ടത്. കാമുകിയോട് ഗുജറാത്തിലെ സൂറത്തിലെത്താൻ ആവശ്യപ്പെട്ടായിരുന്നു കൊലപാതകം.

പെൺകുട്ടിയുമായി നഗരം ചുറ്റിയതിന് ശേഷം. ആളൊഴിഞ്ഞ പ്രദേശത്ത് എത്തിച്ച് 49 തവണ കുത്തിയ ശേഷം കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് മൃതദേഹം ഉപേക്ഷിച്ച് ഒഡീഷയിലേക്ക് കടക്കുകയും ചെയ്തു. സി.സി.ടി.വി ദൃശ്യങ്ങളിലെ പെൺകുട്ടിയുടെ ടീഷർട്ട് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിൽ കൊല്ലപ്പെട്ടയാളെ തിരിച്ചറിഞ്ഞു.

പിന്നീട് നടത്തിയ വിശദ അന്വേഷണത്തിനൊടുവിൽ പ്രതിയെ ​പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. കൊലപാതക കുറ്റം ചുമത്തി പ്രതിക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. കൊലപാതകത്തിൽ മറ്റാരെങ്കിലും ഉൾപ്പെട്ടിട്ടുണ്ടോയെന്നത് സംബന്ധിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.

Tags:    
News Summary - Unwilling to marry, Odisha man takes lover to Gujarat, stabs her 49 times; arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.