യുണിടെക്​ എം.ഡിയും സഹോദരനും അറസ്​റ്റിൽ

ന്യൂഡൽഹി: ഇന്ത്യയിലെ റിയൽ എസ്റ്റേറ്റ്  ഭീമനായ യൂണിടെകി​െൻറ എം.ഡി സഞ്ജയ് ചന്ദ്രയും സഹോദരനും അറസ്റ്റിൽ. ഡൽഹി പൊലീസിലെ സാമ്പത്തിക കുറ്റന്വേഷണ വിഭാഗമാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. 2008 ഏപ്രിലിൽ ഫ്ലാറ്റ് നിർമ്മിച്ച് നൽകാമെന്ന് വാഗ്ദാനം ചെയ്ത് പണം തട്ടിച്ചുവെന്ന പരാതിയിലാണ് അറസ്റ്റ്. ശനിയാഴ് ഉച്ചക്ക് രണ്ട് മണിക്ക് ഇരുവരെയും കോടതിയിൽ ഹാജരാക്കുമെന്നും പൊലീസ് അറിയിച്ചു.

സഞ്ജയ് ചന്ദ്ര, യൂണിടെക് ചെയർമാൻ രമേഷ്ചന്ദ്ര, മാനേജിങ് ഡയറക്ടർ അജയ് ചന്ദ്ര, ഡയറക്ടർ മിനോറ്റി ബാഹ്റി എന്നിവർ കഴിഞ്ഞ വർഷം അറസ്റ്റിലാവുകയും ഒരു ദിവസം തീഹാർ ജയിലിൽ കഴിയുകയും ചെയ്തിരുന്നു. പിന്നീട് ഇവർ ജാമ്യത്തിൽ പുറത്തിറങ്ങുകയായിരുന്നു. 

Tags:    
News Summary - Unitech MD Sanjay Chandra, Brother Arrested by Delhi Police

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.