ശബരിമല: ഉടൻ ഓർഡിനൻസില്ലെന്ന്​ കേന്ദ്രസർക്കാർ

ന്യൂഡൽഹി: ശബരിമല യുവതി പ്രവേശനത്തിൽ ആചാരസംരക്ഷണത്തിന്​ ഓർഡിനൻസ്​ കൊണ്ടു വരുമോ എന്ന ചോദ്യത്തിന് വ്യക്​തമായ​ മറുപടി നൽകാതെ കേന്ദ്രസർക്കാർ. ആ​േൻറാ ആൻറണി എം.പി​ കേന്ദ്ര നിയമ മന്ത്രി രവിശങ്കർ പ്രസാദിനോട്​ ഇതുമായി ബന്ധപ്പെട്ട ചോദ്യം ഉന്നയിച്ചത്​. ഇതിന്​ സുപ്രീംകോടതിയുടെ പരിഗണനയിലുള്ള വിഷയമാണെന്ന മറുപടി മാത്രമാണ്​ രവിശങ്കർ പ്രസാദ്​ നൽകിയത്​.

നേരത്തെ ശബരിമല സ്​ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട പ്രശ്​നത്തിൽ കേന്ദ്രസർക്കാർ നിയമ നിർമാണം നടത്തണമെന്ന ആവശ്യം ഉയർന്നിരുന്നു. ഇതിനോട്​ ആദ്യം മുതൽ അനുകൂലമായല്ല കേന്ദ്രസർക്കാർ പ്രതികരിച്ചിരുന്നത്. നിയമമന്ത്രിയുടെ മറുപടിയോടെ സുപ്രീംകോടതി വിധി മറികടക്കാൻ കേന്ദ്രസർക്കാർ തൽക്കാലത്തേക്ക്​ ഓർഡിനൻസ്​ ഇറക്കില്ലെന്ന്​ വ്യക്​തമായിട്ടുണ്ട്​.

ശബരിമലയിൽ സ്​ത്രീപ്രവേശം അനുവദിച്ചുള്ള വിധിക്കെതിരായ പുനഃപരിശോധന ഹരജികൾ സുപ്രീംകോടതിയുടെ പരിഗണനയിലാണ്​. ഈ ഹരജികളിൽ വൈകാതെ തന്നെ കോടതി ഉത്തരവ്​ പുറത്ത്​ വരുമെന്നാണ്​ പ്രതീക്ഷിക്കുന്നത്​.

Tags:    
News Summary - Union Government on sabarimala issue-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.