ന്യൂഡൽഹി: വിദേശ രാജ്യങ്ങളിൽ നിന്ന് എത്തുന്നവർക്കുള്ള ക്വാറൻറീൻ നിർദേശങ്ങൾ പുതുക്കി കേന്ദ്രസർക്കാർ. മറ്റ് രാജ്യങ്ങളിൽ നിന്ന് എത്തുന്നവർ ഏഴ് ദിവസം ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറൻറീനിൽ കഴിഞ്ഞാൽ മതിയാകും. ഇതിന് ശേഷം ഏഴ് ദിവസം ഹോം ക്വാറൻറീനിലും കഴിയണം. ഗർഭിണികൾക്കും ഗുരുതരമായ അസുഖമുള്ളവർക്കും 14 ദിവസം ഹോം ക്വാറൻറീനാണ് നിർദേശിച്ചിരിക്കുന്നത്.
എല്ലാവർക്കും ആരോഗ്യസേതു ആപും സർക്കാർ നിർബന്ധമാക്കിയിട്ടുണ്ട്. കേരള സർക്കാർ നേരത്തെ തന്നെ ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറൻറീൻ ഏഴ് ദിവസം മതിയെന്ന നിലപാടെടുത്തിരുന്നു. ഇക്കാര്യം ആവശ്യപ്പെട്ട് കേരളം കേന്ദ്രസർക്കാറിനെ സമീപിക്കുകയും ചെയ്തിരുന്നു.
അതേസമയം, ആഭ്യന്തര വിമാന യാത്രക്കാർക്കുള്ള മാർഗനിർദേശങ്ങളും കേന്ദ്രസർക്കാർ പുറത്തിറക്കി. ഗുരുതര രോഗലക്ഷണങ്ങളമുള്ളവരെ ആശുപത്രിയിൽ പ്രവേശിപ്പിക്കും. ചെറു ലക്ഷണങ്ങളുള്ളവരെ കോവിഡ് കെയർ സെൻററിലേക്കോ വീട്ടു നിരീക്ഷണത്തിനോ അയക്കും. ലക്ഷണങ്ങളില്ലാത്തവർക്ക് ഏഴ് ദിവസത്തെ വീട്ടു നിരീക്ഷണമാണ് നിർദേശിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.