കോവിഡിൽ ജോലി നഷ്​ടമായി; വരുമാനത്തിനായി എഞ്ചിനീയർ ഉൾപ്പടെയുള്ള ബിരുദധാരികൾ ഓട ശുചീകരണ ​ജോലിക്കിറങ്ങി

മുംബൈ: ലോക്​ഡൗണിനെ തുടർന്ന്​ ​േ​ജാലിയും വരുമാനവും നഷ്​ടപ്പെട്ട ഐ.ടി എഞ്ചിനീയർ ഉൾപ്പടെയുള്ള ബിരുദധാരികൾ നിത്യചെലവിന്​ പണം കണ്ടെത്താനായി ഓടകൾ വൃത്തിയാക്കാനിറങ്ങുന്നുവെന്ന്​ റിപ്പോർട്ട്​. കോവിഡിനെ തുടർന്ന്​ ലോക്​ഡൗൺ പ്രഖ്യാപിച്ചതിന്​ പിന്നാലെ രാജ്യത്തെ പൊതുജനങ്ങൾ വലിയ സാമ്പത്തിക പ്രതിസന്ധിയിലാണ്​ അകപ്പെട്ടത്​.

പലർക്കും ​േ​ജാലി നഷ്​ടപ്പെടുകയും വരുമാനം നിലക്കുകയും ചെയ്​തിരുന്നു. ഈ സാഹചര്യത്തിലാണ്​ വരുമാനം തേടി ഓടവൃത്തിയാക്കുന്നതുൾപ്പടെയുള്ള ​​ജോലികൾ ചെയ്യാൻ മുംബൈയിലും പരിസരങ്ങളും​ ബിരുദധാരികൾ തയാറായതായി വാർത്ത വരുന്നത്​.

ഓട വൃത്തിയാക്കാനിറങ്ങിയ ബിരുദധാരികൾക്ക്​​ അതുറ​െക്ക പറയുന്നതിൽ നാണക്കേടില്ലെന്നും അഭിമാനമാണുള്ളതെന്നും മാധ്യമങ്ങൾ റിപ്പോർട്ട്​ ചെയ്യുന്നു. പലർക്കും കുടുംബത്തിനകത്ത്​ നിന്നും വലിയ പിന്തുണ കിട്ടുന്നതായും വാർത്തകൾ ഉണ്ട്​.

നഗരത്തിലെ ഓട വൃത്തിയാക്കാൻ കരാറെടുത്ത കമ്പനിയിൽ കഴിഞ്ഞ ദിവസം 20 ബിരുദധാരികളാണ്​ ​േജാലിക്ക്​ കയറിയത്​. ഇവരിൽ ഐ.ടി മേഖലയിലെ എഞ്ചിനീയറും ഇരട്ടബിരുദമുള്ളവരും, ബിരുദാനന്തര ബിരുദമുള്ളവരുമുണ്ടെന്ന്​ കരാറ​ുകാരൻ പറയുന്നു. കോവിഡ് കാലത്ത്​​ വൈറ്റ്​ കോളർ ​ജോലികൾ നൽകിയിരുന്ന പലകമ്പനികളും പ്രതിസന്ധിയിലാവുകയും ജീവനക്കാ​രെ പിരിച്ച്​ വിടുകയും ചെയ്​തിരുന്നു.

Tags:    
News Summary - Unemployment Forces College Degree Holders To Work As Drain Cleaners

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.