സാമ്പത്തിക ഇടനാഴി: ഇന്ത്യ-പാക് സംഘർഷം വർധിപ്പിക്കുമെന്ന് യു.എൻ

ബാങ്കോക്: ചൈന-പാകിസ്താൻ സാമ്പത്തിക ഇടനാഴി (സി.പി.ഇ.സി) മേഖലയിലെ സംഘർഷ സാധ്യത വർധിപ്പിക്കുമെന്ന് ഐക്യരാഷ്ട്രസഭയുടെ മുന്നറിയിപ്പ്. ഇന്ത്യയുമായി പുതിയ ഭൂരാഷ്ട്ര സംഘർഷത്തിന് ഇത് കാരണമാകുമെന്ന് യു.എൻ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. കൂടാതെ കശ്മീർ വിഷയത്തിലുള്ള ഇന്ത്യ-പാക് വാദപ്രതിവാദങ്ങളിലും രാഷ്ട്രീയ അസ്ഥിരതക്കും കൂടുതൽ അഗ്നി പകരാൻ സാമ്പത്തിക ഇടനാഴി വഴിവെക്കുമെന്ന് റിപ്പോർട്ട് ആശങ്കപ്പെടുന്നു. 

യുഎന്നിന്‍റെ ഇക്കണോമിക് ആൻഡ് സോഷ്യൽ കമീഷൻ ഫോർ ഏഷ്യ ആൻഡ് ദ് ഫസഫിക് (എസ്കേപ്) ആണ് 'ദ് ബെൽറ്റ് ആൻഡ് റോഡ് ഇനിഷ്യേറ്റീവ് ആൻഡ് റോൾ ഒാഫ് എസ്കേപ്' എന്ന തലക്കെട്ടിൽ റിപ്പോർട്ട് തയാറാക്കിയത്. അതേസമയം, പുതിയ സാമ്പത്തിക ഇടനാഴി അഫ്ഗാനിസ്താനിലെ രാഷ്ട്രീയ അസ്ഥിരത പരിഹരിക്കുന്നതിന് ഒരു പരിധിവരെ സഹായകരമാണെന്നും യു.എൻ റിപ്പോർട്ട് പറയുന്നു. 

ഏ​ഷ്യ​യെ​യും യൂ​റോ​പ്പി​നെ​യും ബ​ന്ധി​പ്പി​ച്ച്​ ചൈ​ന ന​ട​പ്പാ​ക്കു​ന്ന ഗ​താ​ഗ​ത​ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി പ്ര​സി​ഡ​ൻ​റ്​ ഷി ​ജി​ൻ​​പി​ങ്ങാണ് ബെ​യ്​​ജി​ങ്ങി​ൽ ബെ​ൽ​റ്റ്​-​റോ​ഡ്​ ഫോ​റം ഉ​ച്ച​കോ​ടി  വി​ളി​ച്ചു ചേർത്തിരുന്നു. 'ബെ​ൽ​റ്റ്​ ആ​ൻ​ഡ്​ റോ​ഡ്'​ സം​രം​ഭ​ത്തി​​​​​​​െൻറ ഭാ​ഗ​മാ​യ ചൈ​ന-​പാ​ക് സാ​മ്പ​ത്തി​ക ഇ​ട​നാ​ഴി പാ​ക്​ അ​ധീന ക​ശ്​​മീ​രി​ലൂ​ടെ ക​ട​ന്നു​ പോ​കു​ന്ന​തി​ൽ പ്ര​തി​ഷേ​ധി​ച്ച് ഉച്ചകോടി ഇ​ന്ത്യ ബ​ഹി​ഷ്​​ക​രി​ച്ചു. 

നൂ​റ്റാ​ണ്ടി​​​​​​​െൻറ പ​ദ്ധ​തി​യെ​ന്നാ​ണ്​ 'വ​ൺ ബെ​ൽ​റ്റ്​ വ​ൺ റോ​ഡ്​' സം​രം​ഭ​ത്തെ ചൈ​ന വി​ശേ​ഷി​പ്പി​ക്കു​ന്ന​ത്. 900 ബി​ല്യ​ൺ യു.​എ​സ്​ ​ഡോ​ള​റാ​ണ്​ ഏ​ഷ്യ​യി​ലും പു​റ​ത്തു​മാ​യി വ്യാ​പാ​ര​വും സാ​മ്പ​ത്തി​ക​ വ​ള​ർ​ച്ച​യും ത്വ​രി​ത​പ്പെ​ടു​ത്തു​ക എ​ന്ന​ ‘ആ​ധു​നി​ക പ​ട്ടു​പാ​ത’ പ​ദ്ധ​തി​യു​ടെ പ്ര​തീ​ക്ഷി​ത ചെ​ല​വ്. ഇ​തി​നാ​യി പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​വു​ന്ന രാ​ജ്യ​ങ്ങ​ളി​ൽ പ്ര​തി​വ​ർ​ഷം ഒ​മ്പ​തു ല​ക്ഷം കോ​ടി രൂ​പ അ​ടി​സ്​​ഥാ​ന സൗ​ക​ര്യ​ത്തി​ന്​ നി​ക്ഷേ​പി​ക്കു​മെ​ന്നാ​ണ്​ ചൈ​ന പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. 

സി​ൽ​ക്​ റോ​ഡ്​ സാ​മ്പ​ത്തി​ക ഇ​ട​നാ​ഴി, 21ാം നൂ​റ്റാ​ണ്ടി​ലെ 'സ​മു​ദ്ര പ​ട്ടു​പാ​ത' എ​ന്നി​ങ്ങ​​നെ ര​ണ്ട്​ ഇ​ട​നാ​ഴി​ക​ളാ​ണ്​ ചൈ​ന വി​ഭാ​വ​നം ചെ​യ്യു​ന്ന​ത്. ചൈ​ന​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ന​വ ​​കൊ​ളോ​ണി​യ​ലി​സ​ത്തി​നു​ള്ള നീ​ക്ക​മാ​ണ്​ പ​ദ്ധ​തി​യെ​ന്നാ​ണ്​ വി​മ​ർ​ശ​ക​രു​ടെ വാ​ദം. ഇ​ന്ത്യ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​ക​ണ​മെ​ന്നാ​ണ്​ ചൈ​ന​യു​ടെ ആ​വ​ശ്യം. 

Tags:    
News Summary - UN report explain China-Pakistan Economic Corridor (CPEC) may fuel Indo-Pak tension

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.