ഇസെഡ്​ പ്ലസ്​ സുരക്ഷയിലും ഉജ്ജ്വൽ നികമി​െൻറ മൊബൈൽ ഫോൺ മോഷണംപോയി

മുംബൈ: ഇസെഡ്​ പ്ലസ്​ സുരക്ഷാ വലയത്തിലായിരുന്നിട്ടും മഹാരാഷ്​ട്ര സർക്കാറി​​​െൻറ നക്ഷത്ര അഭിഭാഷകൻ ഉജ്ജ്വൽ നികമി​​​െൻറ മൊബൈൽ ഫോണുകൾ മോഷണംപോയി. മുംബൈയിൽ നിന്ന്​ സ്വദേശമായ ജൽഗാവിലേക്കുള്ള ട്രെയിൻ യാത്രക്കിടെയാണ്​ സംഭവം. പതിവുപോലെ വെള്ളിയാഴ്​ച രാത്രി 11 ന്​ ദാദർ-അമൃതസർ പത്താൻകോട്ട്​ എക്​സ്​പ്രസ്​ ട്രെയിനിലെ എ-വൺ കോച്ചി ദാദറിൽ നിന്ന്​ കയറിയ നികം വിലപിടിപ്പുള്ള രണ്ട്​ മൊബൈലുകൾ തലയിണക്കടിയിൽ വെച്ച്​ ഉറങ്ങുകയായിരുന്നു. സർക്കാർ ഏർപ്പെടുത്തിയ എ.കെ 47 ഏന്തിയ അഞ്ച്​ ഭടന്മാരും ട്രെയിൻ ബോഗിയുടെ നാല്​ വാതിലുകളിലായി റെയിൽവെ ഏർപ്പെടുത്തിയ നാല്​ കോൺസ്​റ്റബിളുമാരും കാവലു​ണ്ടായിരുന്നു. 

ശനിയാഴ്​ച പുലർച്ചെ അഞ്ചിന്​ ഉണർന്ന നികം തലയിണക്കിടയിൽ തപ്പിയപ്പോഴാണ്​ മൊ​ബൈൽ നഷ്​ടപ്പെട്ടത്​ അറിയുന്നത്​. സുരക്ഷാ ഉദ്യോഗസ്​ഥർ അദ്ദേഹത്തി​​​െൻറ നമ്പറുകളിലേക്ക്​ വിളിച്ചപ്പോൾ സ്വിച്ച്​ ഒാഫ്​ ആണെന്ന സിംകാർഡ് കമ്പനിയുടെ റെക്കോർഡ്​ സന്ദേശമാണ്​ ലഭിച്ചത്​.  ജൽഗാവ്​ സ്​റ്റേഷനിൽ ഇറങ്ങിയ നികം റെയിൽവെ പൊലിസിൽ പരാതി നൽകി.

1993ലെ മുംബൈ സ്​ഫോടന കേസിലൂടെയാണ്​ പ്രത്യേക പബ്ലിക് പ്രോസിക്യൂട്ടറായ ഉജ്ജ്വൽ നികം ശ്രദ്ധേയനാകുന്നത്​. 2009ൽ പാക്​ പൗരൻ അജ്​മൽ കസബ്​ പ്രതിയായ മുംബൈ ഭീകരാക്രമണ കേസിൽ സർക്കാർ അഭിഭാഷകനായതോടെയാണ്​ ഇസെഡ്​ പളസ്​ സുരക്ഷ അദ്ദേഹത്തിന്​ ഏ​ർപ്പെടുത്തിയത്​. മഹാരാഷ്​ട്രയിലെ ജൽഗാവ്​ സ്വദേശിയായ അദ്ദേഹം കേസുകളിൽ ഹാജറാകാനായി നഗരത്തിലെ ഹോട്ടലിലാണ്​ താമസിക്കുന്നത്​. വെള്ളിയാഴ്​ച സ്വദേശത്തേക്ക്​ പോകുന്ന അദ്ദേഹം തിങ്കളാഴ്​ച തിരിച്ചെത്തുന്നതാണ്​ പതിവ്​. 

Tags:    
News Summary - Ujjwal Nikam's cellphones stolen from train as his guards slept

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.