ന്യൂഡൽഹി: ബഹുജൻ സമാജ്‍വാദി പാർട്ടി ഏക സിവിൽകോഡിന് എതിരല്ലെന്ന് അധ്യക്ഷ മായാവതി. ഏക സിവിൽ കോഡ് നടപ്പാക്കുന്നതിനെ തങ്ങൾ എതിർക്കുന്നില്ലെന്ന് മായാവതി പറഞ്ഞു. പ്രതിപക്ഷത്തുള്ള കോൺഗ്രസ് ഉൾപ്പടെയുള്ള പാർട്ടികൾ ഏക സിവിൽകോഡിനെതിരെ രംഗത്ത് വരുമ്പോഴാണ് മായാവതിയുടെ പരാമർശം.
ഏക സിവിൽകോഡ് ഭരണഘടനയിൽ പറഞ്ഞിട്ടുണ്ട്. എന്നാൽ, അത് നടപ്പിലാക്കണമെന്ന് ഭരണഘടന പറഞ്ഞിട്ടില്ല. ബി.ജെ.പി ഏക സിവിൽകോഡിന്റെ എല്ലാവശവും പരിശോധിക്കണമെന്നും മായാവതി പറഞ്ഞു. അതേസമയം, ബി.ജെ.പി ഏക സിവിൽകോഡ് നടപ്പിലാക്കുന്ന രീതിയെ അംഗീകരിക്കുന്നില്ല. ഏക സിവിൽകോഡിനെ രാഷ്ട്രീയവൽക്കരിക്കരുതെന്നും മായാവതി ആവശ്യപ്പെട്ടു.
എല്ലാ മതങ്ങൾക്കും ഒരുപോലെ ബാധകമായ നിയമമുണ്ടെങ്കിൽ അത് രാജ്യത്തെ ശക്തിപ്പെടുത്താൻ സഹായിക്കുമെന്നും മായാവതി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.