മഥുരയിലെ ഹോട്ടലിൽ തീപിടിത്തം; രണ്ട് മരണം

ലഖ്നോ: ഉത്തർ പ്രദേശ് മഥുരയിൽ ഹോട്ടലിലുണ്ടായ തീപിടിത്തത്തിൽ രണ്ടുപേർ ​മരിച്ചു. വ്യാഴാഴ്ച രാവിലെ 6.30 ഓടെയാണ് സംഭവം. മഥുരയിലെ വൃന്ദാവൻ ഹോട്ടലിലാണ് തീപിടിത്തമുണ്ടായത്. ഒരാളെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഹോട്ടൽ തൊഴിലാളികളായ ഉമേഷ് (30), ബിരി സിങ് (40) എന്നിവരാണ് മരിച്ചത്. മഥുര -വൃന്ദാവൻ റോഡിൽ സ്ഥിതി ചെയ്യുന്ന ഹോട്ടലിന്റെ ഒന്നാം നിലയിലുള്ള അടുക്കളയുടെ സ്റ്റോർ റൂമിലാണ് ആദ്യം തീപിടിത്തമുണ്ടായത്. രണ്ട് ആംബുലൻസുകളും രണ്ട് അഗ്നി രക്ഷാ യൂനിറ്റുകളും രക്ഷാ പ്രവർത്തനത്തിനെത്തി.

അപകട സമയം 100ഓളം ആളുകൾ ഹോട്ടലിൽ താമസക്കാരായി ഉണ്ടായിരുന്നു. എല്ലാവരെയും ഒഴിപ്പിച്ചു. അഗ്നി രക്ഷാ സേനയുടെ ഒന്നര മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണ വിധേയമായത്.

ഷോർട്ട് സർക്യൂട്ട് മൂലമാണ് തീപിടിച്ചതെന്നാണ് പ്രാഥമിക നിഗമം. കൂടുതൽ വിവരങ്ങൾ അന്വേഷണ ശേ​ഷമേ ലഭ്യമാകൂ. 

Tags:    
News Summary - Two staffers killed, one critical after fire breaks out at UP's Vrindavan hotel

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.