Posted On
date_range Updated On
date_range ജമ്മു-കശ്മീരിൽ സഞ്ചാരികളുടെ വരവിൽ കുതിപ്പ്
ശ്രീനഗർ: ജമ്മു-കശ്മീരിൽ വിനോദസഞ്ചാരികളുടെ വരവിൽ വൻ കുതിപ്പുണ്ടായതായി അധികൃതർ. 2023-2025 കാലയളവിൽ 7.85 കോടി വിനോദസഞ്ചാരികളാണ് ജമ്മു-കശ്മീരിലെത്തിയത്. കോവിഡിനുമുമ്പ് 2016-2018 കാലയളവിൽ ഇത് 4.76 കോടിയായിരുന്നു. ജാവിദ് ഹസൻ ബേഗ് എം.എൽ.എയുടെ ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രി ഉമർ അബ്ദുല്ലയാണ് കണക്ക് വ്യക്തമാക്കിയത്.
അതേസമയം, പഹൽഗാം ഭീകരാക്രമണത്തിനുശേഷം കശ്മീർ ഡിവിഷനിൽ സഞ്ചാരികൾ എത്തുന്നത് കുറഞ്ഞിട്ടുണ്ട്. 2024ൽ 98 ലക്ഷം പേർ എത്തിയത് കഴിഞ്ഞ വർഷം 47 ലക്ഷമായി ചുരുങ്ങി. കനത്ത മഴയും കുറവിന് കാരണമായിട്ടുണ്ടെന്നാണ് വിലയിരുത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.