ഉത്തർപ്രദേശിലെ ബരബംഗിയിൽ രണ്ട് മുസ്‍ലിം ആൺകുട്ടികളെ മരത്തിൽ കെട്ടിയിട്ട് മർദിച്ചു. കുട്ടികളെ മർദിച്ച മൂന്നുപേർ പിടിയിലായിട്ടുണ്ടെന്ന് യു.പി പൊലീസ് അറിയിച്ചു. ജനുവരി 29നാണ് സംഭവമെന്ന് പൊലീസ് പറഞ്ഞു. തങ്ങളുടെ ആടുകൾക്ക് തീറ്റ ശേഖരിക്കാൻ പോയതായിരുന്നു ബാലൻമാർ.
തിരികെ മടങ്ങുംവഴി ഇവരെ സമീപവാസിയായ ത്രിലോകി, മക്കളായ സോനു, സൂരജ് എന്നിവർ ചേർന്ന് മരത്തിൽ കെട്ടിയിട്ട് തല്ലുകയായിരുന്നു. സമീപവാസികളായ മറ്റുള്ളവർ വിവരം അറിയിച്ചതനുസരിച്ച് ആൺകുട്ടികളുടെ പിതാവ് സംഭവസ്ഥലത്തെത്തി ഇവരെ മോചിപ്പിക്കുകയായിരുന്നു. തന്റെ മകളെ ആൺകുട്ടികൾ അപമാനിച്ചു എന്ന് ആരോപിച്ചാണ് ത്രിലോകിയും ആൺമക്കളും കുട്ടികളെ ക്രൂരമായി തല്ലിച്ചതച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.