ഡൽഹി കലാപം: പൊലീസിന് നേരെ വെടിയുതിർത്ത ഷാരൂഖിനെതിരെ ആദ്യ കുറ്റപത്രം

ന്യൂഡൽഹി: ഡൽഹി കലാപത്തിനിടെ പൊലീസിന്​ നേരെ വെടിയുതിർത്ത ഷാരൂഖിനെതിരെ കുറ്റപത്രം സമർപ്പിച്ചു. കോൺസ്​റ്റബിൾ ദീപക്​ ദഹിയക്കെതിരെ വെടിയുതിർത്തുവെന്നാണ്​ ഷാരൂഖിനെതിരായ കുറ്റം. ഫെബ്രുവരിയിൽ വടക്ക്​-കിഴക്കൻ ഡൽഹിയിൽ നടത്ത പൗരത്വ പ്രതിഷേധത്തിനിടെയായിരുന്നു വെടിവെപ്പ്​. 

350 പേജുള്ള കുറ്റപത്രമാണ്​ ഡൽഹിയിലെ കാർകാർദൂമ കോടതിയിൽ സമർപ്പിച്ചത്​. ഷാരൂഖിനെ കൂടാതെ ഖലീം അഹമ്മദ്​, ഇഷ്​തിയാക്​ മാലിക്​ എന്നിവരും കേസിൽ പ്രതികളാണ്​. കേസുമായി ബന്ധപ്പെട്ട്​ മാർച്ച്​ മൂന്നിന്​ ഷാരൂഖാണ്​ ആദ്യം അറസ്​റ്റിലായത്​. മറ്റുള്ള പ്രതികൾ തുടർന്ന്​ നടന്ന അന്വേഷണത്തിൽ പിടിലാവുകയായിരുന്നു.

ഐ.പി.സി സെക്ഷൻ 147(കലാപമുണ്ടാക്കൽ), 148(മാരകായുധങ്ങളുപയോഗിച്ച്​ കലാപമുണ്ടാക്കൽ) 149( അനധികൃതമായി സംഘം ചേരൽ) തുടങ്ങിയ വകുപ്പുകളുപയോഗിച്ചാണ് ഇവർക്കെതിരെ​ കേസെടുത്തിരിക്കുന്നത്​.

Tags:    
News Summary - Two Months After Delhi Violence, Police Files First Chargesheet-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.