'മനുഷ്യരാശിയെ രക്ഷിക്കാൻ രണ്ട് മെയ്ഡ് ഇൻ ഇന്ത്യ കോവിഡ് വാക്സിനുകൾ തയാർ'

ന്യൂഡൽഹി: മനുഷ്യരാശിയെ രക്ഷിക്കാൻ ഇന്ത്യ നിർമിച്ച രണ്ട്​ കോവിഡ്​ വാക്​സിനുകൾ തയാറാണെന്ന്​ പ്രധാനമന്ത്രി നരേന്ദ്ര മോദി. പതിനാറാമത് പ്രവാസി ഭാരതീയ ദിവസ് കൺവെൻഷൻ ഓൺലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

'ആദ്യഘട്ടത്തിൽ രാജ്യം പി‌.പി‌.ഇ കിറ്റുകൾ, മാസ്കുകൾ, വെന്‍റിലേറ്ററുകൾ, ടെസ്റ്റിംഗ് കിറ്റുകൾ എന്നിവ പുറത്തുനിന്ന് ഇറക്കുമതി ചെയ്യുകയായിരുന്നു. എന്നാൽ, ഇന്ന് നമ്മുടെ രാഷ്​ട്രം സ്വയംപര്യാപ്​തമാണ്​. രണ്ട് മെയ്ഡ് ഇൻ ഇന്ത്യ കോവിഡ് വാക്സിനുകൾ ഉപയോഗിച്ച് മനുഷ്യരാശിയെ സംരക്ഷിക്കാൻ ഇന്ത്യ തയാറാണ്' -മോദി പറഞ്ഞു. രാജ്യത്തെ പട്ടിണി ഉൻമൂലനം ​െചയ്യാനുള്ള പ്രവർത്തനങ്ങളിലും ഇന്ത്യ മുന്നേറുകയാണ്​. ഇക്കാര്യം ആഗോളതലത്തിൽ പോലും ചർച്ച ചെയ്യപ്പെടുന്നു.

ഇന്ത്യ ഭീകരതക്കെതിരെ സധൈര്യം പോരാടിയ​പ്പോൾ ലോകത്തിനും ഈ വെല്ലുവിളിയെ നേരിടാനുള്ള ധൈര്യം ലഭിച്ചു. അഴിമതി അവസാനിപ്പിക്കാൻ ഇന്ത്യ നൂതന സാങ്കേതിക വിദ്യകളാണ്​ ഉപയോഗിക്കുന്നത്​ -പ്രധാനമന്ത്രി പറഞ്ഞു.

Tags:    
News Summary - Two Made in India covid Vaccines Ready to Save Mankind - Narendra Modi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.