കർഷക സമരത്തിൽ നിന്നും പിന്മാറുന്നുവെന്ന് രണ്ട് കർഷക സംഘടനകൾ

ന്യൂഡൽഹി: കർഷക സമരത്തിൽ നിന്നും പിന്മാറുന്നതായി രണ്ടു കർഷക സംഘടനകൾ. ഓൾ ഇന്ത്യ കിസാൻ സംഘർഷ് കോ ഓർഡിനേഷൻ കമ്മിറ്റി, ഭാരതീയ കിസാൻ യൂണിയൻ എന്നീ സംഘടനകളാണ് കർഷക സമരത്തിൽ നിന്നും പിന്മാറുന്നതായി വാർത്താസമ്മേളനത്തിൽ അറിയിച്ചത്.

റിപബ്ലിക്ക് ദിനത്തിൽ ഡൽഹിയിൽ നടന്ന ട്രാക്ടർ പരേഡിനിടെയുണ്ടായ അക്രമങ്ങളെ സംഘടനാ നേതാക്കൾ അപലപിച്ചു. സമരത്തിന്‍റെ രീതിയുമായി തങ്ങൾക്ക് ഒത്തുപോകാൻ കഴിയാത്തത് കൊണ്ട് സമരത്തിൽ നിന്നും പിന്മാറുന്നതായി ഓൾ ഇന്ത്യ കിസാൻ സംഘർഷ് കമ്മിറ്റി നേതാവ് വി.എം സിങ് പറഞ്ഞു.

റിപബ്ലിക്ക് ദിനത്തിൽ നടന്ന അക്രമങ്ങളിൽ തന്റെ സംഘടനക്ക് ഒരു പങ്കുമില്ല. ഈ സമരത്തിൽ നിന്നും ഞങ്ങൾ പിന്മാറുന്നുവെങ്കിലും കർഷരുടെ അവകാശങ്ങൾക്കായുള്ള ഞങ്ങളുടെ പോരാട്ടങ്ങൾ തുടരുമെന്നും വി.എം സിങ് പറഞ്ഞു.

റിപബ്ലിക്ക് ദിനത്തിൽ നടന്ന അക്രമങ്ങളിൽ ഏറെ വേദനിക്കുന്നതായി ഭാരതീയ കിസാൻ യൂണിയൻ നേതാവ് താക്കൂർ ഭാനു പ്രതാപ് സിംഗ് പറഞ്ഞു.

Tags:    
News Summary - two-farmer-organizations-withdrew-protest-against-farm-laws

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.