നടനും ടി.വി.കെ നേതാവുമായ വിജയിയെ വിമർശിച്ചു; യൂട്യൂബർക്ക് നേരെ അനുയായികളുടെ ആക്രമണം, അറസ്റ്റ്

ചെന്നൈ: നടനും ടി.വി.കെ നേതാവുമായ വിജയിയെ വിമർശിക്കുന്ന വീഡിയോകൾ പോസ്റ്റ് ചെയ്തതിനെ തുടർന്ന് ചെന്നൈയിലെ യൂട്യൂബർക്ക് നേരെ ആക്രമണം. തിയേറ്ററിൽ വെച്ച് ആക്രമിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായുളള പരാതിയിൽ പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു.

മുഗളിവാക്കം സ്വദേശിയായ കിരൺ ബ്രൂസ് എന്ന കണ്ടന്‍റ് ക്രിയേറ്ററെയാണ് ടി.വി.കെ പാർട്ടിയെയും നേതാവായ വിജയിയെയും വിമർശിക്കുന്ന തരത്തിലുളള വീഡിയോകൾ അപ് ലോഡ് ചെയ്തതിനെ തുടർന്ന് പാർട്ടി അനുനായികൾ ആക്രമിച്ചത്.

സംഭവത്തിൽ കിരൺ ബ്രൂസ് ചെന്നൈയിലെ വടപളനി പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. നവംബർ 21 ന് തിയേറ്ററിൽ നിന്ന് പുറത്തിറങ്ങിയപ്പോൾ നാല് പേർ തന്നെ തടഞ്ഞുനിർത്തുകയും വിഡിയോകൾ അപ് ലോഡ് ചെയ്തതുമായി ബന്ധപ്പെട്ട് ഭീക്ഷണിപ്പെടുത്തുക‍യും ചെയ്തുവെന്നാണ് പരാതി.

അന്വേഷണം ആരംഭിച്ച പൊലിസ്, ബാലകൃഷ്ണൻ, ധനുഷ്, അശോക്, പാർത്ഥസാരഥി എന്നീ നാല് ടി.വി.കെ പ്രവർത്തകരായ പ്രതികൾക്കെതിരെ പൊലീസ് കേസെടുക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തു. ഭാരതീയ ന്യായസംഹിത പ്രകാരം ആക്രമണം, പരിക്കേൽപ്പിക്കൽ, ഭീഷണിപ്പെടുത്തൽ, അസഭ്യം പറയൽ, ക്രമസമാധാന പ്രശ്നങ്ങൾ എന്നിവക്കാണ് കേസെടുത്തത്.

Tags:    
News Summary - supporters attack Chennai YouTuber for criticising TVK chief Vijay, arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.