നരവനെ ഇഫക്ട്; സൈനികരുടെ പുസ്തകരചനക്ക് നിയന്ത്രണം വരുന്നു

ന്യൂ​ഡ​ൽ​ഹി: മു​ൻ ക​ര​സേ​ന മേ​ധാ​വി ജ​ന​റ​ൽ എം.​എം. ന​ര​വ​നെ​യു​ടെ പു​സ്ത​ക​പ​രാ​മ​ർ​ശ​ങ്ങ​ൾ വി​വാ​ദ​മാ​യ പ​ശ്ചാ​ത്ത​ല​ത്തി​ൽ പു​തി​യ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ​ക്ക് രൂ​പം​ന​ൽ​കാ​നൊ​രു​ങ്ങി പ്ര​തി​രോ​ധ മ​ന്ത്രാ​ല​യം. ഭാ​വി​യി​ൽ പു​സ്ത​കം എ​ഴു​താ​നും പ്ര​സി​ദ്ധീ​ക​രി​ക്കാ​നും ഉ​ദ്ദേ​ശി​ക്കു​ന്ന സ​ർ​വി​സി​ലു​ള്ള സൈ​നി​ക​ർ​ക്കും വി​ര​മി​ച്ച​വ​ർ​ക്കും വേ​ണ്ടി​യാ​ണ് ക​ർ​ക്ക​ശ ച​ട്ട​ങ്ങ​ൾ ഉ​ൾ​ക്കൊ​ള്ളി​ച്ചു​ള്ള മാ​ർ​ഗ​രേ​ഖ ഇ​റ​ക്കു​ക.

നി​ർ​ദി​ഷ്‍ട ച​ട്ട​ങ്ങ​ൾ​ക്ക് കീ​ഴി​ൽ, സാ​യു​ധ സേ​ന​ക​ളെ പ്ര​തി​പാ​ദി​ക്കു​ന്ന പു​സ്ത​ക​ങ്ങ​ൾ എ​ഴു​തു​ന്ന​തി​നു​മു​മ്പേ പ്ര​തി​രോ​ധ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ മു​ൻ​കൂ​ർ അ​നു​മ​തി വാ​ങ്ങ​ണം. വി​ര​മി​ക്കു​ന്ന​വ​രാ​ണ് ത​ങ്ങ​ളു​ടെ അ​നു​ഭ​വ​ങ്ങ​ൾ വി​വ​രി​ച്ച് പു​സ്ത​ക​ങ്ങ​ൾ എ​ഴു​താ​റു​ള്ള​ത്. ഉ​ള്ള​ട​ക്ക​വും സ്വ​ഭാ​വ​വും അ​നു​സ​രി​ച്ച് ചി​ല സ​ർ​വി​സ് ച​ട്ട​ങ്ങ​ൾ ഉ​ണ്ടെ​ങ്കി​ലും നി​ല​വി​ൽ ഗ്ര​ന്ഥ​ര​ച​ന​യെ നി​യ​ന്ത്രി​ക്കു​ന്ന വേ​റി​ട്ട നി​യ​മം ഇ​ല്ല.

പ്ര​തി​രോ​ധ മ​ന്ത്രാ​ല​യ​ത്തി​ൽ പു​തി​യ മാ​ർ​ഗ​രേ​ഖ ആ​വി​ഷ്ക​രി​ക്കു​ന്ന കാ​ര്യ​ത്തി​ൽ ഗൗ​ര​വ​മേ​റി​യ ച​ർ​ച്ച​ക​ൾ ന​ട​ക്കു​ന്ന​താ​യി വാ​ർ​ത്ത​ക​ൾ വ​രു​ന്നു​ണ്ട്. സൈ​ന്യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പു​സ്ത​ക​ര​ച​ന​ക്കും പ്ര​സാ​ധ​ന​ത്തി​നു​മു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ വി​ശ​ദ​മാ​ക്കു​ന്ന​താ​യി​രി​ക്കും പു​തി​യ ച​ട്ട​ങ്ങ​ൾ. അ​വ പാ​ലി​ക്കാ​തെ ര​ച​ന​ക​ൾ ന​ട​ത്തി​യാ​ൽ എ​ടു​ത്തേ​ക്കാ​വു​ന്ന നി​യ​മ​ന​ട​പ​ടി​ക​ളും ഉ​ൾ​ക്കൊ​ള്ളി​ക്കും. പ്ര​തി​രോ​ധ മ​ന്ത്രാ​ല​യ​വും സൈ​ന്യ​വും ഇ​തു​സം​ബ​ന്ധി​ച്ച് വി​വ​ര​ങ്ങ​ൾ ന​ൽ​കി​യി​ട്ടി​ല്ലെ​ങ്കി​ലും പു​തി​യ ച​ട്ട​ങ്ങ​ൾ താ​മ​സി​യാ​തെ നി​ല​വി​ൽ​വ​രു​മെ​ന്നാ​ണ് സൂ​ച​ന.

Tags:    
News Summary - Amid Naravane memoir row, Defence Ministry plans fresh norms

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.