തിരുവനന്തപുരം കോർപറേഷൻ മേയർ വി.വി രാജേഷിന്റെ നേതൃത്വത്തിലുള്ള ബി.ജെ.പിയുടെ ത്രിതല പഞ്ചായത്ത് പ്രതിനിധികളെ ഉപരാഷ്ട്രപതി സി.പി രാധാകൃഷ്ണൻ പാർലമെന്റ് കവാടത്തിൽ സ്വീകരിച്ചപ്പോൾ
ന്യൂഡൽഹി: തിരുവനന്തപുരം കോർപറേഷൻ മേയർ വി.വി രാജേഷിന്റെ നേതൃത്വത്തിൽ രാജ്യസതലസ്ഥാനത്തെത്തിയ കേരളത്തിലെ ബി.ജെ.പിയുടെ ത്രിതല പഞ്ചായത്ത് ഭാരവാഹികൾക്ക് പാർലമെന്റിൽ ഉപരാഷ്ട്രപതി സി.പി രാധാകൃഷ്ണന്റെ ആദരം. വ്യാഴാഴ്ച ഉച്ചക്ക് രാജ്യസഭയിലേക്കുള്ള കവാടമായ ശ്രാദുൽദ്വാറിൽ കേരളത്തിൽ നിന്നുള്ള ബി.ജെ.പി ജനപ്രതിനിധികളെ സ്വീകരിച്ച സി.പി രാധാകൃഷ്ണൻ അവർക്ക് പുതിയ പാർലമെന്റ് മന്ദിരത്തിന്റെ മാതൃക സമ്മാനിച്ചു.
പാർലമെന്റിൽ നിന്ന് ലോക് കല്യാൺ മാർഗിലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഔദ്യോഗിക വസതിയിലെത്തിയ സംഘം മോദിയുമായുള്ള കൂടിക്കാഴ്ചക്കും മറ്റുമായി രണ്ട് മണിക്കൂർ ചെലവിട്ടു. രാവിലെ ബി.ജെ.പി ആസ്ഥാനത്ത് ഇവർക്കായി കേന്ദ്ര നഗര വികസന മന്ത്രി മനോഹർ ലാൽ ഖട്ടർ, കേരളത്തിന്റെ ചുമതലയുള്ള ബി.ജെ.പി ജനറൽ സെക്രട്ടറി വിനോദ് താവ്ഡെ എന്നിവരുടെ പഠന ക്ലാസുകളും നടന്നു. രാത്രി മുൻ ബി.ജെ.പി അധ്യക്ഷനും കേന്ദ്ര ആരോഗ്യ മന്ത്രിയുമായി ജെ.പി നദ്ദയുടെ വസതിയിൽ അത്താഴ വിരുന്നുമൊരുക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.